Skip to content
Kerala

റീല്‍സ് അല്ല റിയല്‍ ലൈഫ്, ടിവി ചര്‍ച്ച കണ്ട് പദവി കൊടുക്കരുത്, മാങ്കൂട്ടത്തിനെതിരെ രാഘവന്‍ എംപി

യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമനത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവും എംപിയുമായ എം.കെ രാഘവൻ രംഗത്തെത്തി. ടെലിവിഷൻ ചർച്ചകളിലെ പ്രകടനം ഒരു പദവി നൽകുന്നതിനുള്ള മാനദണ്ഡമാക്കരുതെന്നും, ‘റീൽ’ ജീവിതവും ‘റിയൽ’ ജീവിത

N

News Desk

Published on: 31 Jul 2025, 12:39 pm

റീല്‍സ് അല്ല റിയല്‍ ലൈഫ്, ടിവി ചര്‍ച്ച കണ്ട് പദവി കൊടുക്കരുത്, മാങ്കൂട്ടത്തിനെതിരെ രാഘവന്‍ എംപി

യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമനത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവും എംപിയുമായ എം.കെ രാഘവൻ രംഗത്തെത്തി.

ടെലിവിഷൻ ചർച്ചകളിലെ പ്രകടനം ഒരു പദവി നൽകുന്നതിനുള്ള മാനദണ്ഡമാക്കരുതെന്നും, ‘റീൽ’ ജീവിതവും ‘റിയൽ’ ജീവിതവും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി ആദ്യം പരിഗണിക്കേണ്ടിയിരുന്നത് കെ.എം അഭിജിത്തിനെയായിരുന്നുവെന്ന് എം.കെ രാഘവൻ ‘മീഡിയ വണി’നോട് പറഞ്ഞു. “യഥാർത്ഥ നേതാക്കളെ പാർട്ടി തിരിച്ചറിയണം, ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. അഭിജിത്ത് റീൽസിൽ അല്ല, റിയലായി പ്രവർത്തിക്കുന്ന നേതാവാണ്,” രാഘവൻ വ്യക്തമാക്കി.

അഭിജിത്തിനെ ദേശീയ ഭാരവാഹിയാക്കണമെന്ന് ആവശ്യപ്പെട്ട് താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ നേരിൽ കണ്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യഥാർത്ഥ നേതാക്കളെ നേതൃത്വം മനസ്സിലാക്കണമെന്നും, ഇപ്പോൾ വന്നിട്ടുള്ളത് ഒരു നോമിനി മാത്രമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമനത്തിലുള്ള കടുത്ത അതൃപ്തിയാണ് സൂചിപ്പിക്കുന്നത്.

Related Stories