Skip to content
Kerala

ചരിത്രവിജയം; ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പിൽ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്ടർമാർക്കുമാണ് ഈ വൻ തുക സമ്മാനമായി ലഭിക്കുക. തുട

N

News Desk

Published on: 10 Mar 2026, 8:26 pm

ചരിത്രവിജയം; ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പിൽ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്ടർമാർക്കുമാണ് ഈ വൻ തുക സമ്മാനമായി ലഭിക്കുക.

തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ പുരുഷ ടീമെന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മുൻനിര ബാറ്റ്‌സ്മാൻമാരായ അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ വെടിക്കെട്ട് അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ജസ്പ്രീത് ബുംറയുടെ മാരക ബൗളിംഗ് തകർത്തെറിഞ്ഞു. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതോടെ കിവികളുടെ പോരാട്ടം 159 റൺസിൽ അവസാനിച്ചു. സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ ഇതോടെ കരസ്ഥമാക്കി.

ചരിത്രപരമായ ഈ നേട്ടത്തിൽ ടീമിനെ അഭിനന്ദിച്ച ബിസിസിഐ, വരാനിരിക്കുന്ന ടൂർണമെന്റുകളിലും ഈ വിജയം തുടരാനാകട്ടെ എന്ന് ആശംസിച്ചു. നിലവിൽ ചാമ്പ്യൻസ് ട്രോഫി, ടി20 ലോകകപ്പ് കിരീടങ്ങൾ കൈവശമുള്ള ഇന്ത്യക്ക് അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും കൂടി സ്വന്തമാക്കിയാൽ അപൂർവ്വമായ ട്രിപ്പിൾ നേട്ടം കൈവരിക്കാനാകും. നേരത്തെ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം നൽകിയിരുന്നു.

Related Stories