Skip to content
Kerala

ബാർക്ക് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് ട്വന്റിഫോർ ന്യൂസ്, സംശയമുനയിൽ റിപ്പോർട്ടറും ന്യൂസ് മലയാളവും

മീഡിയ വണ്ണിന് പിന്നാലെ ബാർക്ക് റേറ്റിംഗ് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് ട്വന്റിഫോർ ന്യൂസും. ടി വി റേറ്റിങ് അട്ടിമറിക്കാൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ ചെലവിട്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ട്വന്റിഫോർ ന്യൂസ് തെളിവ് സഹിതം പുറത്ത് വിട്ടത്.. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് നിശ്ചയിക്കുന്ന ബാർ

N

News Desk

Published on: 27 Nov 2025, 10:44 am

ബാർക്ക് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് ട്വന്റിഫോർ ന്യൂസ്,  സംശയമുനയിൽ  റിപ്പോർട്ടറും  ന്യൂസ് മലയാളവും

മീഡിയ വണ്ണിന് പിന്നാലെ ബാർക്ക് റേറ്റിംഗ് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് ട്വന്റിഫോർ ന്യൂസും. ടി വി റേറ്റിങ് അട്ടിമറിക്കാൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ ചെലവിട്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ട്വന്റിഫോർ ന്യൂസ് തെളിവ് സഹിതം പുറത്ത് വിട്ടത്.. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്കിലെ (BARC) ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡാറ്റകളിൽ കൃത്രിമം കാണിച്ചുവെന്നാണ് റിപ്പോർട്ട്.

50,000 കോടി രൂപയുടെ പരസ്യ വിപണിയെ നിയന്ത്രിക്കുന്ന റേറ്റിങ് സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് ക്രിപ്റ്റോ കറൻസിയായ USDT വഴി കോടികൾ കൈമാറിയതായാണ് കണ്ടെത്തൽ. ഇരുവരും തമ്മിൽ നടത്തിയ നിരന്തരമായ ഫോൺ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി ട്വന്റിഫോർ പുറത്തുവിട്ടു.

2025 മെയ് 17-ന് നടന്ന വാട്സ് ആപ്പ് ചാറ്റുകളിൽ റേറ്റിങ് മുൻകൂട്ടി ചോദിക്കുന്നതും, പ്രേംനാഥ് നൽകിയ കൃത്യമായ നമ്പറുകൾ (113 to 116) പിന്നീട് വന്ന ഫലത്തിൽ പ്രതിഫലിച്ചതും തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്ക് ‘PAID’ എന്ന് ചാനൽ ഉടമ മറുപടി നൽകിയപ്പോൾ പ്രേംനാഥ് തംപ്‌സ് അപ്പ് നൽകി പ്രതികരിച്ചതും തെളിവുകളിലുണ്ട്. മറ്റ് പ്രമുഖ ചാനലുകളുടെ റേറ്റിങ് താഴ്ത്തുമെന്ന വാഗ്ദാനങ്ങളും ഈ ചാറ്റുകളിൽ ഉൾപ്പെടുന്നു.

റേറ്റിങ് അട്ടിമറിക്ക് ന്യായീകരണമായി വടക്കൻ കേരളത്തിലെ ചെറിയൊരു കേബിൾ നെറ്റ്വർക്കിലെ ലാൻഡിംഗ് പേജ് സംവിധാനത്തെയാണ് ഇവർ ഉപയോഗിച്ചത്. വെറും ഇരുപതിനായിരത്തോളം കണക്ഷനുകൾ മാത്രമുള്ളയിടത്തെ വർദ്ധനവ്, 85 ലക്ഷത്തോളം കണക്ഷനുകളുള്ള കേരളത്തിലെ മൊത്തം റേറ്റിംഗിനെ ബാധിച്ചുവെന്ന് പരസ്യദാതാക്കളെയും പ്രേക്ഷകരെയും ഇവർ തെറ്റിദ്ധരിപ്പിച്ചു. കൂടാതെ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ഏജൻസികൾ വഴി ‘ഫോൺ ഫാമിംഗ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പിലും ഇവർ വൻതോതിൽ കൃത്രിമം കാണിച്ചതായി റിപ്പോർട്ട് പറയുന്നു.

സ്വന്തം ചാനലിന്റെ റേറ്റിങ് കൃത്രിമമായി ഉയർത്തുന്നതിനൊപ്പം എതിരാളികളെ തകർക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വർഷമായി ഈ ഗൂഢതന്ത്രം വിജയകരമായി നടപ്പിലാക്കി വരികയായിരുന്നു. പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങളും ഇതിനായി സംഘടിപ്പിച്ചു.

ബാർക്കിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള ഈ റേറ്റിങ് തട്ടിപ്പ് ഇനിയും തുടരുമോ എന്നാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്. നേരത്തെ ബാർക്കില്‍ കൃത്രിമത്വം ആരോപിച്ച് മീഡിയ വണ്‍ ചാനല്‍ ബാർക്ക് റേറ്റിംഗില്‍ നിന്നും പിന്മാറിയിരുന്നു.

Related Stories