‘ക്രിസ്ത്യാനിയായ രോഗിക്ക് മുസ്ലിമിൻ്റെ വൃക്ക പറ്റില്ല, സ്നേഹ ബന്ധം ഉണ്ടാകില്ല’; വൃക്ക ദാന അപേക്ഷ തള്ളി ഓതറൈസേഷൻ സമിതി
കൊച്ചി: വൃക്കദാതാവും സ്വീകർത്താവും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരാണെന്ന കാരണം ചൂണ്ടിക്കാട്ടി അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ ജില്ലാ ഓതറൈസേഷൻ സമിതി തള്ളി. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയാണ് ഈ വിചിത്രമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ദാതാവും സ്വീകർത്താവും തമ്മിൽ അവയവദാനത്തിന് ആ

കൊച്ചി: വൃക്കദാതാവും സ്വീകർത്താവും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരാണെന്ന കാരണം ചൂണ്ടിക്കാട്ടി അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ ജില്ലാ ഓതറൈസേഷൻ സമിതി തള്ളി. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയാണ് ഈ വിചിത്രമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ദാതാവും സ്വീകർത്താവും തമ്മിൽ അവയവദാനത്തിന് ആവശ്യമായ ‘സ്നേഹ ബന്ധം’ തെളിയിക്കപ്പെട്ടില്ലെന്നാണ് സമിതിയുടെ ഔദ്യോഗിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം പുത്തൻകുരിശ് സ്വദേശിയായ രോഗിക്ക് അമ്പലപ്പുഴ സ്വദേശിനിയായ യുവതി വൃക്ക നൽകാൻ സന്നദ്ധത അറിയിച്ചതോടെയാണ് ഇവർ സമിതിയെ സമീപിച്ചത്. സ്വീകർത്താവിന്റെ ഭാര്യയുമായി ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വെച്ചുണ്ടായ പരിചയമാണ് വൃക്കദാനത്തിലേക്ക് നയിച്ചതെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്വീകർത്താവും ഭാര്യയും ക്രൈസ്തവരാണെന്നും ദാതാവ് മുസ്ലിം സമുദായത്തിൽപ്പെട്ടയാളാണെന്നും ചൂണ്ടിക്കാട്ടിയ സമിതി, ഇത്തരമൊരു സാഹചര്യത്തിൽ സ്നേഹബന്ധം രൂപപ്പെടാൻ സാധ്യത കുറവാണെന്ന് വിലയിരുത്തുകയായിരുന്നു.
1994-ലെ അവയവ കൈമാറ്റ നിയമപ്രകാരം രക്തബന്ധമില്ലാത്തവർക്കും പരോപകാര താല്പര്യത്താലോ സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലോ അവയവം ദാനം ചെയ്യാൻ വ്യവസ്ഥയുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ നിന്നാണ് അപേക്ഷ സമർപ്പിച്ചതെന്ന് അപേക്ഷകർ പറയുന്നു. എന്നാൽ സമിതിയുടെ റിപ്പോർട്ടിൽ ഇരുവരുടെയും വരുമാനം, തൊഴിൽ എന്നിവയിൽ വ്യക്തതയില്ലെന്നും പൊലീസിന്റെ റിപ്പോർട്ട് അനുകൂലമല്ലെന്നും പരാമർശമുണ്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമാണെന്നും സമിതി അത് അവഗണിച്ചെന്നുമാണ് അപേക്ഷകരുടെ ആരോപണം.
ഔദ്യോഗിക റിപ്പോർട്ടിൽ മതപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ആശങ്കയുയർത്തുന്നതാണെന്നും അപേക്ഷകർ ആരോപിക്കുന്നു. അടുത്ത ബന്ധമില്ലാത്ത കേസുകളിൽ ഇത്തരത്തിൽ അപേക്ഷകൾ തള്ളപ്പെടുന്നത് പതിവാണെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല സമിതിയിൽ അപ്പീൽ നൽകാനാണ് ഇവരുടെ തീരുമാനം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
