‘ജോലി പോകും, ഭാവി തകരും’; പാലാരിവട്ടം എസ്.ഐ കെ.കെ ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
പാലാരിവട്ടം എസ്.ഐ കെ.കെ ബൈജു ആലപ്പുഴ സ്വദേശിയായ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവിൻ്റെ ജോലി പോകുമെന്നും ഭാവി തകരുമെന്നുമാണ് എസ്.ഐയുടെ ഭീഷണി. “നിന്റെ ഭാവി തന്നെയാണ് പോകുന്നത്. സർക്കാർ ജോലിക്കാരനാണ് നീ. നിനക്കാണ് നഷ്ട

പാലാരിവട്ടം എസ്.ഐ കെ.കെ ബൈജു ആലപ്പുഴ സ്വദേശിയായ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. കേസ് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവിൻ്റെ ജോലി പോകുമെന്നും ഭാവി തകരുമെന്നുമാണ് എസ്.ഐയുടെ ഭീഷണി.
“നിന്റെ ഭാവി തന്നെയാണ് പോകുന്നത്. സർക്കാർ ജോലിക്കാരനാണ് നീ. നിനക്കാണ് നഷ്ടം. അവർ വേറെ പരാതി നൽകിയാൽ നിനക്കെതിരെ റിപ്പോർട്ട് നൽകും,” എന്നിങ്ങനെയാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. തന്നെ പ്രതിയാക്കി വ്യാജ കേസ് എടുത്തെന്നും ഇത് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് യുവാവ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെന്നുമാണ് യുവാവിനെതിരെയുള്ള കേസ്.
കൊച്ചിയിൽ സി.പി.ഒയെ (Civil Police Officer) ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി കൂടിയാണ് എസ്.ഐ കെ.കെ ബൈജു. ഈ സംഭവത്തിൽ ഇയാൾ നിലവിൽ സസ്‌പെൻഷനിലാണ്. സി.പി.ഒയെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തിയ കേസിൽ എറണാകുളത്തെ സ്പാ സെന്റർ ജീവനക്കാരിയായ രമ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
കൊച്ചിയിലെ സ്പാ സെന്ററിൽ എത്തിയ സി.പി.ഒ മാല മോഷ്ടിച്ചുവെന്നാരോപിച്ച് സ്പാ ജീവനക്കാർ തടഞ്ഞുവെക്കുകയും, തുടർന്ന് എസ്.ഐ ബൈജു ഇടപെട്ട് പണം തട്ടുകയുമായിരുന്നു എന്നാണ് കേസ്. വിഷയം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
