‘ഭൂരിപക്ഷ ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം നടക്കുന്നു; പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗ്’: വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ അരികിലേക്ക് ഒതുക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനു പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യോഗനാദത്തില്

മുസ്ലിം ലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ അരികിലേക്ക് ഒതുക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനു പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
ലീഗ് പൂർണ്ണമായും വർഗീയ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന്റെ ജനപ്രതിനിധികളും, അവർ ഭരിക്കുന്ന വകുപ്പുകളിൽ ഉന്നത തസ്തികകളിൽ ഇരിക്കുന്നവരും, അവരുടെ പേഴ്‌സണൽ സ്റ്റാഫും ഇതിന്റെ തെളിവുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർ പോലും ഇതൊക്കെ തുറന്നുപറയാൻ ഭയക്കുകയാണെന്നും, എന്നാൽ തനിക്ക് അത്തരം ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് മന്ത്രിയായിരുന്ന കെ.എം. ഷാജി മതത്തെ അടിസ്ഥാനമാക്കി നടത്തിയ വിവാദ പ്രസംഗം ആരും മറന്നിട്ടില്ലെന്ന് വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. മതേതരത്വം പ്രസംഗിക്കുമ്പോഴും ലക്ഷണമൊത്ത വർഗീയ സംഘടനയാണ് ലീഗ് എന്നും അദ്ദേഹം ആവർത്തിച്ചു. തന്നെ ആക്ഷേപിക്കുന്നവർക്ക് മുന്നിൽ ഭയന്നോടുന്നവനല്ല താനെന്നും, സാമൂഹ്യയാഥാർത്ഥ്യങ്ങൾ ഇനിയും തുറന്നുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ ആശങ്കകളും വേദനകളും തൊട്ടറിഞ്ഞ വ്യക്തിയാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ മുന്നിലെത്തുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. ഇത് ആരെ വേദനിപ്പിച്ചാലും, തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
