മൗലീദ് പാരായണത്തിനിടെ മസ്ജിദില്‍ കയറി ആക്രമണം; ഇമാമിന്റെ കൈ തല്ലിയൊടിച്ചു
ചെര്‍ക്കള: കാസര്‍കോട് ഇടനീര്‍ കോറിക്കാര്മൂല മസ്ജിദില്‍ മൗലീദ് പാരായണം നടക്കുന്നതിനിടെ ഇമാമിന് നേരെ ആക്രമണം. മസ്ജിദിനകത്ത് അതിക്രമിച്ചു കയറിയ മുജാഹിദ് പ്രവര്ത്തകന് ഇമാമിന്റെ കൈ കസേര കൊണ്ട് തല്ലിയൊടിച്ചു. ചര്ലട്ക്കയിലെ സുലൈമാന്‍ മുസ്ലിയാര് (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മഗ്രിബ് നമസ്കാ

ചെര്‍ക്കള: കാസര്‍കോട് ഇടനീര്‍ കോറിക്കാര്മൂല മസ്ജിദില്‍ മൗലീദ് പാരായണം നടക്കുന്നതിനിടെ ഇമാമിന് നേരെ ആക്രമണം. മസ്ജിദിനകത്ത് അതിക്രമിച്ചു കയറിയ മുജാഹിദ് പ്രവര്ത്തകന് ഇമാമിന്റെ കൈ കസേര കൊണ്ട് തല്ലിയൊടിച്ചു. ചര്ലട്ക്കയിലെ സുലൈമാന്‍ മുസ്ലിയാര് (51) ആണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മഗ്രിബ് നമസ്കാരത്തിനുശേഷം സുലൈമാന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടക്കുകയായിരുന്നു. ഇതിനിടെ മസ്ജിദിലേക്ക് കയറിവന്ന ഇ.കെ നസീര്‍ എന്ന മുജാഹിദ് പ്രവര്ത്തകന് മൗലീദ് പാരായണത്തിനെതിരെ ചോദ്യം ചെയ്യുകയും കസേരയെടുത്ത് അടിക്കുകയുമായിരുന്നു. അടി തടയാന്‍ ശ്രമിക്കുന്നതിനിടെ സുലൈമാന്‍ മുസ്ലിയാരുടെ ഇടതുകൈയുടെ എല്ല് പൊട്ടി.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചെര്‍ക്കള സി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്), ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധവും ആവശ്യങ്ങളും
പള്ളി ഇമാമിനെ മാരകമായി ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ എസ്.എം.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മതാചാര ചടങ്ങുകള്‍ക്ക് തടസ്സം സൃഷ്ടിച്ചതിനെ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അപലപിച്ചു. മൗലീദ് പാരായണം വിശ്വാസികളുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമാണെന്നും, ഇത് തടസ്സപ്പെടുത്താനുള്ള ശ്രമം മതസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിശ്വാസികളുടെ ആചാരങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികള്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം നടന്ന ശേഷം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സി.എം മൊയ്തു മൗലവി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ സുലൈമാന്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
