വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇടത് സൈബര്‍ ലിഞ്ചിംഗ്, ‘സൈബര്‍ ഗുണ്ടകള്‍’ക്കെതിരെ പരാതി നല്കി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: അപകീര്‍ത്തികരമായ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി കേരളത്തിലെ പ്രമുഖ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചാനല്‍ പരാതി നല്കി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്

തിരുവനന്തപുരം: അപകീര്‍ത്തികരമായ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി കേരളത്തിലെ പ്രമുഖ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചാനല്‍ പരാതി നല്കി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായാണ് പ്രചാരണം.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പോരാളി ഷാജി, ഷമീര്‍ ഷാഹുദീന്‍ വര്‍ക്കല, അരുണ്‍ ലാല്‍ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കും എബിസി മലയാളം, എസ് വിസ് വൈബ്സ് എന്നീ യുട്യൂബ് ചാനലുകള്‍ക്കും എതിരായാണ് പരാതി. സാനിയോ മനോമി റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറാണ്, ഇവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ക്കും സമാന ആരോപണങ്ങള്‍ ഉന്നയിച്ച മറ്റുള്ളവര്‍ക്കും എതിരെ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ഇടങ്ങളില്‍ നടത്തുന്ന ആസൂത്രണ പ്രചാരണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ് ഇന്നലെ പരാതി നല്‍കിയിരുന്നു.
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബറാക്രമണം തടയണം: കെയുഡബ്ല്യുജെ
വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന്? സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന്? അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന്? കേരള പത്രപ്രവര്‍ത്തക യൂണിയന്. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക്? കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ്? സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്?. ?അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ്? സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ്? ഉയര്‍ത്തുന്നത്?.
എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന്? ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത്? നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ്? സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്?. ഈ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണം. ശക്?തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന്? അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ്? ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്? മുഖ്യമന്ത്രിക്കും പൊലീസ്? മേധാവിക്കും നല്കിയ നിവേദനത്തില്‍ യൂണിയന് പ്രസിഡന്റ്? കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ്? എടപ്പാളും ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
