Skip to content
Kerala

റിപ്പോര്‍ട്ടർ ചാനലിലെ പീഡനം: അന്വേഷിക്കാമെന്ന് അരുണ്‍ കുമാര്‍

റിപ്പോർട്ടർ ടിവിയിൽ സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം നേരിട്ടെന്ന മുൻ വനിതാ റിപ്പോർട്ടറുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിൽ പ്രതികരണവുമായി ചാനൽ എഡിറ്റർ അരുൺ കുമാർ. വിഷയം ഗൗരവമേറിയതാണെന്നും, മുൻ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയുന്ന ദുരനുഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാമെന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്

N

News Desk

Published on: 29 Aug 2025, 9:09 am

റിപ്പോര്‍ട്ടർ ചാനലിലെ പീഡനം: അന്വേഷിക്കാമെന്ന് അരുണ്‍ കുമാര്‍

റിപ്പോർട്ടർ ടിവിയിൽ സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം നേരിട്ടെന്ന മുൻ വനിതാ റിപ്പോർട്ടറുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിൽ പ്രതികരണവുമായി ചാനൽ എഡിറ്റർ അരുൺ കുമാർ. വിഷയം ഗൗരവമേറിയതാണെന്നും, മുൻ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയുന്ന ദുരനുഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാമെന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതി നൽകിയാൽ എല്ലാവിധ പിന്തുണയും നിയമനടപടികൾക്ക് സഹായവും അദ്ദേഹം ഉറപ്പുനൽകി.

അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: “ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന, രാജിവച്ചു പുറത്തുപോയ ഒരു വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. എക്സിറ്റ് അഭിമുഖത്തിലോ ICC-ക്ക് (ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി) മുന്നിലോ ഒരു പരാതിയും ലഭിച്ചതായി കാണുന്നില്ല. രാജിക്കത്തിൽ പോലും മറ്റൊന്നും ചൂണ്ടിക്കാണിച്ചിട്ടുമില്ല. എങ്കിലും ഞങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനുഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാം എന്നാണ് എൻ്റെയും എഡിറ്റോറിയൽ ടീമിൻ്റെയും നിലപാട്.”

സ്ഥാപനത്തിലെ ഡെസ്കും ഫ്ലോറും പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും, അതിനാൽ ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച് തുടർ നിയമനടപടികൾക്ക് വിധേയമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് നേരെയുള്ള ഒരതിക്രമത്തെയും പിന്തുണയ്ക്കില്ലെന്നും, ‘Who cares’ എന്നതായിരിക്കില്ല തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിക്കാരിക്ക് പോലീസ് സ്റ്റേഷനിലോ, എച്ച്ആറിനോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, അല്ലെങ്കിൽ തനിക്ക് നേരിട്ട് ഇമെയിൽ വഴിയോ ഇനിയും പരാതി നൽകാമെന്നും എല്ലാ പിന്തുണയും ഉറപ്പുതരുന്നതായും പോസ്റ്റിൽ പറയുന്നു.

പശ്ചാത്തലം: മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്ത്രീകൾ എന്തുകൊണ്ട് പരാതി നൽകാൻ ഭയപ്പെടുന്നു എന്ന ചർച്ചയ്ക്ക് മറുപടിയായാണ് മാധ്യമപ്രവർത്തകയായ അഞ്ജന അനിൽകുമാർ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ മെയിൽ റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുമ്പോൾ അടുത്ത സുഹൃത്തായി കണ്ടിരുന്ന സഹപ്രവർത്തകനിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്നാണ് അഞ്ജനയുടെ ആരോപണം.

സംഭവം മുതിർന്ന മാധ്യമപ്രവർത്തകരുമായി ചർച്ച ചെയ്തപ്പോൾ, പരാതി നൽകിയാൽ അത് തനിക്ക് ദോഷകരമായി ഭവിക്കുമെന്ന ഉപദേശമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് ഔദ്യോഗികമായി പരാതി നൽകാതിരുന്നതെന്നും അവർ പറയുന്നു. എന്നാൽ, പിറ്റേദിവസം തന്നെ ആ വ്യക്തിയോട് ശക്തമായി പ്രതികരിച്ചു. ഇതിനുശേഷം തനിക്ക് സ്ഥാപനത്തിൽ നിന്ന് വിവേചനം നേരിടേണ്ടി വന്നുവെന്നും, ഒരു മെഡിക്കൽ ആവശ്യത്തിന് അവധി ചോദിച്ചപ്പോൾ അതു നിഷേധിക്കപ്പെട്ടത് ഈ സംഭവത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണെന്നും അഞ്ജന ആരോപിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് എഡിറ്റർ അരുൺ കുമാറിന്റെ പ്രതികരണം.

Related Stories