Skip to content
Kerala

മുഖം രക്ഷിച്ച് കേരള പോലീസ്, ഒടുവില്‍ അർജുന്‍ ആയങ്കി വലയില്‍ കുടുങ്ങി

കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ കണ്ണൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഏറെ ദിവസങ്ങളായ പോലീസിനെ വെട്ടിച്ച് നടന്നിരുന്ന ഇയാളെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂരിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയ

N

News Desk

Published on: 9 Aug 2026, 7:42 am

മുഖം രക്ഷിച്ച് കേരള പോലീസ്, ഒടുവില്‍ അർജുന്‍ ആയങ്കി വലയില്‍ കുടുങ്ങി

കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ കണ്ണൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഏറെ ദിവസങ്ങളായ പോലീസിനെ വെട്ടിച്ച് നടന്നിരുന്ന ഇയാളെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂരിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ വളഞ്ഞത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കസ്റ്റഡിയിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. പോലീസ് പിടിയിലാകാതിരിക്കാൻ ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിക്കുകയും ഇൻസ്റ്റാഗ്രാമിലൂടെ ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായ അർജുൻ ആയങ്കിക്കെതിരെ മുൻപും വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രിമിനൽ പ്രവർത്തനങ്ങളെ മഹത്വവത്കരിച്ച് യുവാക്കളെ ആകർഷിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായി പോലീസ് നിരീക്ഷണത്തിൽ വ്യക്തമായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയവരെക്കുറിച്ചും മറ്റ് കുറ്റകൃത്യങ്ങളിലെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Stories