സ്ത്രീകൾക്കെതിരായ അധിക്ഷേപം; ബാസിലിന്‍റെ പരാതിയില്‍ ആരിഫ് ഹുസൈനെതിരെ കേസ്
സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിൽ എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ചക്കരക്കല്ല് പൊലീസാണ് പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്റെ പരാതിയിൽ കേസെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരിഫ് ഹുസൈൻ അധിക്ഷേ

സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിൽ എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ചക്കരക്കല്ല് പൊലീസാണ് പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്റെ പരാതിയിൽ കേസെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരിഫ് ഹുസൈൻ അധിക്ഷേപ പരാമർശങ്ങളോടെ പോസ്റ്റിടുകയും മനപ്പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും കൂടാതെ മുസ്‌ലിം സ്ത്രീകളെയും ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
ഈ സംഭവത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയിൽ നിന്നും ഉറപ്പ് ലഭിച്ചിരുന്നതായി അബ്ദുല്ല ബാസിൽ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
സ്ത്രീകൾക്കെതിരായ ഇത്തരം ലൈംഗിക അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈബർ ഇടങ്ങളിലെ ഇത്തരം പ്രകോപനപരമായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ഈ നിയമപോരാട്ടം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
