നവംബറില്‍ കേരളത്തില്‍ മെസി വരില്ല, അര്‍ജന്റീന ടീമും, ഒടുവില്‍ സമ്മതിച്ച് റിപ്പോര്‍ട്ടര്‍ ടിവി
ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അർജന്റീന ദേശീയ ടീമിന്റെയും നായകൻ ലയണൽ മെസിയുടെയും കേരള സന്ദർശനം ഈ നവംബറിൽ ഉണ്ടാകില്ലെന്ന് സ്പോൺസർമാർ സ്ഥിരീകരിച്ചു. നവംബർ 17-ന് കൊച്ചിയിൽ മത്സരം നടക്കുമെന്ന കേരള സർക്കാരിന്റെയും സ്പോൺസറുടെയും പ്രഖ്യാപനത്തിന് പിന്നാലെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്

ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അർജന്റീന ദേശീയ ടീമിന്റെയും നായകൻ ലയണൽ മെസിയുടെയും കേരള സന്ദർശനം ഈ നവംബറിൽ ഉണ്ടാകില്ലെന്ന് സ്പോൺസർമാർ സ്ഥിരീകരിച്ചു. നവംബർ 17-ന് കൊച്ചിയിൽ മത്സരം നടക്കുമെന്ന കേരള സർക്കാരിന്റെയും സ്പോൺസറുടെയും പ്രഖ്യാപനത്തിന് പിന്നാലെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) നിലപാടും സ്പോൺസറുടെ സ്ഥിരീകരണവും വന്നിരിക്കുന്നത്.
നവംബറിൽ അംഗോളയിൽ മാത്രമേ കളിക്കൂ എന്ന എഎഫ്എയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്പോൺസറായ റിപ്പോർട്ടർ ടിവി ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, കേരളം മത്സരത്തിന് സജ്ജമല്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി എഎഫ്എ ഭാരവാഹികൾ കേരളത്തെ പഴിക്കുന്നതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, നവംബറിലെ സന്ദർശനം റദ്ദാക്കിയെങ്കിലും, മാർച്ചിൽ മെസ്സി കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് സ്പോൺസർ പറയുന്നുണ്ട്. എന്നാൽ, മാർച്ച് മാസത്തിൽ ടീമിനെ കൊണ്ടുവരാനാകില്ലെന്നായിരുന്നു ഇതുവരെ സർക്കാരും സ്പോൺസറും പറഞ്ഞിരുന്നത്.
ഈ വിഷയത്തിൽ എഎഫ്എ കേരള സർക്കാരിനെതിരെ രംഗത്തെത്തിയതോടെ വലിയ രാഷ്ട്രീയ വിവാദവും ഉടലെടുത്തു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി സർക്കാരിനെതിരെ തിരിഞ്ഞിരുന്നു.
നേരത്തെ 2011 സെപ്റ്റംബറിലാണ് ലയണൽ മെസ്സി അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന കുപ്പായത്തിൽ മെസ്സി കളിച്ചിരുന്നു. മെസ്സിയുടെ അർജന്റീന നായകനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
