Skip to content
Kerala

ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ്, വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിലെത്താൻ ശ്രമം: വെള്ളാപ്പള്ളി

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണെന്നും വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നേതാക്കളും അണികളും പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്നുവ

N

News Desk

Published on: 17 Oct 2025, 9:42 am

ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ്, വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിലെത്താൻ ശ്രമം: വെള്ളാപ്പള്ളി

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണെന്നും വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

നേതാക്കളും അണികളും പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗം പ്രസിദ്ധീകരണമായ യോഗനാദം മാസികയിലെ മുഖപ്രസംഗത്തിലാണ് മുസ്ലിം ലീഗിന്റെ “മതേതര പൊയ്മുഖം” എന്ന തലക്കെട്ടോടെയുള്ള ഈ വിമർശനം.

മറ്റൊരു രാഷ്ട്രീയ കക്ഷിക്കും ഇല്ലാത്ത വിധം പേരി​ലും പ്രവൃത്തി​യി​ലും പെരുമാറ്റത്തി​ലും സംസാരത്തി​ലും ഘടനയി​ലും, വേഷത്തി​ൽപ്പോലും മതം കുത്തി​നി​റച്ച പാർട്ടിയാണ് ലീഗെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നുപോയി. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെപ്പോലുള്ള നേതാക്കളെയും ചുമക്കുന്നത്. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ലെന്നും അദ്ദേഹം മുഖപ്രസംഗത്തിൽ പറയുന്നു.

ഒൻപതര വർഷമായി അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.

Related Stories