ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിടും; റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ
ബേപ്പൂർ മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. ബേപ്പൂരിൽ തോറ്റാൽ താൻ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കുമെന്ന് അൻവർ പറഞ്ഞു. “റിയാസ് ഇതിന് തയ്യാറുണ്ടോ? കമ്മലിടണ്ട, മൊട്ടയടിച്ചാൽ മാത്രം മതി,” എന്നും അൻവർ പരിഹസിച്ചു. സംസ്

ബേപ്പൂർ മണ്ഡലത്തിലെ വിജയസാധ്യതയെച്ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. ബേപ്പൂരിൽ തോറ്റാൽ താൻ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കുമെന്ന് അൻവർ പറഞ്ഞു. “റിയാസ് ഇതിന് തയ്യാറുണ്ടോ? കമ്മലിടണ്ട, മൊട്ടയടിച്ചാൽ മാത്രം മതി,” എന്നും അൻവർ പരിഹസിച്ചു.
സംസ്ഥാനത്ത് ‘പിണറായിസ’ത്തിനെതിരെ വലിയ തരംഗമുണ്ടായെന്ന് അൻവർ ആരോപിച്ചു. ഭരണത്തിലും പാർട്ടിയിലും മുഹമ്മദ് റിയാസിനുണ്ടായ അപ്രമാദിത്വത്തിൽ സി.പി.ഐ.എമ്മിൽ തന്നെ അമർഷമുണ്ട്. കോഴിക്കോട് ജില്ലയിൽ സി.പി.ഐ.എമ്മിന് തിരിച്ചടിയുണ്ടാകാൻ കാരണം റിയാസാണെന്നും, സി.പി.ഐ.എം വോട്ടുകൾ ചോർന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് എതിരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കൊണ്ട് മുഹമ്മദ് റിയാസ് രംഗത്തെത്തി. എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം (എക്സാറ്റ് പോൾ) ജൂൺ നാലിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം ഇടത് മുന്നണിക്ക് അനുകൂലമാണെന്നും റിയാസ് വ്യക്തമാക്കി.
സ്ത്രീ വോട്ടർമാർ ഇടതുമുന്നണിയോടൊപ്പം നിൽക്കുമെന്നാണ് റിയാസിന്റെ വിലയിരുത്തൽ. ബേപ്പൂരിലെ സി.പി.ഐ.എം പ്രവർത്തകർ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു എന്ന അൻവറിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട്, മുന്നണിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
