Skip to content
Kerala

വെളളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കൃത്യമായ അജണ്ട, സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രി-പിവി അന്‍വര്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഈ സ്‌പോണ്‍സര്‍ഷിപ്പുള്ളതുകൊണ്ടാണെന്നും അദ്ദ

N

News Desk

Published on: 20 Jul 2025, 7:48 pm

വെളളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കൃത്യമായ അജണ്ട, സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രി-പിവി അന്‍വര്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഈ സ്‌പോണ്‍സര്‍ഷിപ്പുള്ളതുകൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

‘വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രസ്താവനകള്‍ അവിചാരിതമല്ല. വ്യക്തമായ അജണ്ട വെച്ച്, ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ പറയുന്നതൊക്കെയും. ഇത്രയും വര്‍ഗീയത അദ്ദേഹം മൈക്ക് കെട്ടി വിളിച്ചു പറഞ്ഞിട്ടും ഭരണകൂടം നടപടിയെടുക്കാത്തതില്‍ അത്ഭുതമില്ല, കാരണം ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത് മുഖ്യമന്ത്രിയാണ്,’ പി.വി. അന്‍വര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് നിലമ്പൂരില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ എല്ലാവരും കേട്ടതാണ്. എന്നിട്ടും അദ്ദേഹത്തെ വലിയ വേദികളില്‍ ആദരിക്കാനും പ്രശംസിക്കാനും മുഖ്യമന്ത്രി കാണിച്ച ധൈര്യം ഈ നാട്ടിലെ സാധാരണക്കാരോടും സഖാക്കളോടും ഉള്ള വെല്ലുവിളിയാണെന്നും അന്‍വര്‍ വിലയിരുത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ഈ വര്‍ഗീയ വിഷം തുപ്പുന്നതിനെതിരെ പ്രതികരിച്ചേ മതിയാകൂ. വര്‍ഗീയതയാണ് അജണ്ടയെങ്കില്‍ മുഖ്യമന്ത്രിയെ ഇനിയും പരാജയങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലമ്പൂരിലെ ജനങ്ങള്‍ വര്‍ഗീയതയെ എങ്ങനെ തള്ളിക്കളഞ്ഞു എന്നത് ഒരു പാഠമാണ്.

ഒരു ഭരണാധികാരി തന്റെ പരാജയം മറച്ചുവെക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുമ്പോള്‍, അതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തുന്നത് ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കുന്നിടത്ത് അദ്ദേഹം പരാജയപ്പെട്ടുവെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പിവി അന്‍വറുടെ പ്രസ്താവന വായിക്കാം

വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ അവിചാരിതങ്ങല്ല.വ്യക്തമായ അജണ്ട സെറ്റ് ചെയ്ത് ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് ഈ പറയുന്നതൊക്കെയും.
ഇത്രയെല്ലാം പറയാവുന്നതിന്റെ “എക്സ്ട്രീം” വർഗീയത വെള്ളാപ്പള്ളി നടേശൻ മൈക്ക് കെട്ടി വിളിച്ചു പറഞ്ഞിട്ടും കേരളത്തിലെ ഭരണകൂടം ഇതിനെതിരെ ഒരു നടപടിയും ഈ നിമിഷം വരെ സ്വീകരിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
“കാരണം ഈ പരിപാടി സ്പോൺസർ ചെയ്യുന്നത് കേരളത്തിൻറെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്.”കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണ് എന്ന് ഞാൻ പറയില്ല.
പക്ഷേ സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ ഈ നാട് നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ,നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം എന്ന് ബോധമുള്ളവർ ഇനിയും ബാക്കിയുണ്ടെങ്കിൽ ഈ വർഗീയ വിഷം തുപ്പുന്ന പ്രവണതയ്ക്കെതിരെ പ്രതികരിച്ചേ മതിയാകൂ.
നിലമ്പൂരിൽ വെള്ളാപ്പള്ളി നടേശൻ തിരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ വർഗീയ വിദ്വേഷം അടങ്ങുന്ന പരാമർശങ്ങൾ നമ്മളെല്ലാവരും കേട്ടതാണ്.എന്നിട്ടും വെള്ളാപ്പള്ളി നടേശനെ വലിയ വേദികളിൽ എത്തി ആദരിക്കാനും മുക്തകണ്ഠം പ്രശംസിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ച ധൈര്യം ഈ നാട്ടിലെ സാധാരണക്കാരോടും സഖാക്കളോടും ഉള്ള വെല്ലുവിളിയായാണ് ഞാൻ വിലയിരുത്തുന്നത്.
പക്ഷേ വർഗീയത പറയുന്നത് മുഖ്യമന്ത്രി ആവട്ടെ സാധാരണക്കാരനാവട്ടെ അല്ലെങ്കിൽ വെള്ളാപ്പള്ളി നടേശനാവട്ടെ ഒരു കാര്യം മനസ്സിലാക്കുക. ഇതുകേരളമാണ്.
നിലമ്പൂരിൽ പഠിച്ച പാഠം മറക്കരുത്.വെള്ളാപ്പള്ളി നടേശനെ വർഗീയ ദൂതുമായി നിലമ്പൂരിലേക്ക് അയച്ചിട്ടും നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നത് നാം കണ്ടതുമാണ്.
കേരളത്തിലെ ഹൈന്ദവ സഹോദരന്മാരോട് എനിക്ക് ബഹുമാനവും ആദരവും വീണ്ടും വീണ്ടും തോന്നുന്ന സന്ദർഭമാണിത്.തന്റെ പരാജയം മറച്ചുവെക്കാൻ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി വർഗീയതയെ കൂട്ടുപിടിക്കുമ്പോൾ അതിനെതിരെ ആദ്യം കൈ ഉയർത്തുന്നത് ഹൈന്ദവ സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കുന്നിടത്ത് മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇതിന്റെ ആകെത്തുക.
പാർട്ടി പരാജയപ്പെടില്ല എന്നാണ് എന്റെ പ്രതീക്ഷ.
വർഗീയതയാണ് അജണ്ട എങ്കിൽ സി എമ്മേ പരാജയങ്ങൾ ഇനിയും അങ്ങയെ കാത്തിരിക്കുന്നുണ്ട് ഈ കേരളത്തിൽ.

Related Stories