മദ്യം പിടികൂടിയ കേസ്, ആന്‍റോയ്ക്ക് ജാമ്യം അനുവദിക്കാതെ ഹെെക്കോടതിയും
വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് നിയമവിരുദ്ധമായി ശേഖരിച്ച മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ

വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് നിയമവിരുദ്ധമായി ശേഖരിച്ച മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മദ്യം കണ്ടെടുത്ത വീടുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ജാമ്യാപേക്ഷയിൽ ആന്റോ പ്രധാനമായും വാദിച്ചത്. 2022-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി (SURFAESI) നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും രണ്ട് കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിയ്ക്കാണ് ലേലത്തിൽ ഇത് ലഭിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും റെയ്ഡ് നടന്ന സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
കൂടാതെ, പിടിച്ചെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വിദേശമദ്യമായതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിച്ചു എന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു. റെയ്ഡ് വേളയിലും അറസ്റ്റ് സമയത്തും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും, കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിനാലും തെളിവുകൾ എക്സൈസ് കസ്റ്റഡിയിലുള്ളതിനാലും കസ്റ്റഡി തുടരുന്നത് അനാവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കോടതി നിർദേശിക്കുന്ന ഏത് ഉപാധികളും പാലിക്കാൻ തയാറാണെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും എക്സൈസ് സംഘം കണ്ടെടുത്തത്. അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് അറസ്റ്റിലായ ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കോടതി ജാമ്യം തള്ളിയതോടെ ഇയാൾ റിമാൻഡിൽ തുടരും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
