‘റിപ്പോര്‍ട്ടര്‍ വേള്‍ഡ്’, ആന്റോ അഗസ്റ്റിന്റെ പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനല്‍ വരുന്നു,
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (RBC) മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പുതിയ ഇംഗ്ലീഷ് ഡിജിറ്റല്‍/യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ‘റിപ്പോര്‍ട്ടര്‍ വേള്‍ഡ്’ (Reporter World) എന്ന പേരിലാണ് ചാനല്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. വാര്

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (RBC) മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പുതിയ ഇംഗ്ലീഷ് ഡിജിറ്റല്‍/യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ‘റിപ്പോര്‍ട്ടര്‍ വേള്‍ഡ്’ (Reporter World) എന്ന പേരിലാണ് ചാനല്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. വാര്‍ത്താ മേഖലയില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് മുന്‍ഗണന നല്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പനയെന്നാണ് വിവരങ്ങള്‍. പിന്നീട് സാറ്റലൈറ്റ് ചാനലായി മാറാനും ഉദ്ദേശിക്കുന്നുണ്ട്.
നിലവില്‍ ഈ ചാനലിന്റെ തലപ്പത്ത് എത്താന്‍ ഇടത് സൈബര്‍ പോരാളിയായ മലയാളി വനിതാ മാധ്യമപ്രവര്‍ത്തക നീക്കം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്. എഡിറ്റർ സ്ഥാനത്തിനായി ഇവർ ആന്റോ അഗസ്റ്റിനെ സന്ദർശിച്ചതായും, ഈ സഹകരണത്തിന് മുന്നോടിയായാണ് നിലവിലെ ചില രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ പരസ്യ നിലപാടുകളെന്നുമാണ് മാധ്യമ വൃത്തങ്ങളിലെ സംസാരം
ദേശീയ തലത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയെ ചാനലിന്റെ എഡിറ്റോറിയല്‍ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ടീം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന പ്രചാരണവും ഒരു വിി ശക്തമാണ്. മുന്‍പ് ഇലക്ഷന് സമയത്ത് കേരള സന്ദര്‍ശനത്തിനിടെ അദ്ദേഹം ആന്റോ അഗസ്റ്റിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
