വീട്ടിലെ മദ്യ ശേഖരം, റിപ്പോർട്ടർ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
റിപ്പോർട്ടർ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. വയനാട്ടിലെ എക്‌സൈസ് സംഘമാണ് അദ്ദേഹത്തെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 55A, 58, 55 I എന്നീ വകുപ

റിപ്പോർട്ടർ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. വയനാട്ടിലെ എക്‌സൈസ് സംഘമാണ് അദ്ദേഹത്തെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
55A, 58, 55 I എന്നീ വകുപ്പുകളാണ് ആന്റോ അഗസ്റ്റിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുപോയി. 21 മണിക്കൂര്‍ നീണ്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധനയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ലയണൽ മെസ്സി കേരളത്തിലെത്തുമെന്ന വാഗ്ദാനം നൽകി നടത്തിയ ഫുട്ബോൾ ഇവന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാരുടെ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് വൻ മദ്യശേഖരം പുറത്തുവന്നത്.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യവും അനുവദനീയമായ അളവിന്റെ ഇരട്ടി വൈനും പിടിച്ചെടുത്തു. മൊത്തം 67 ലിറ്ററിലധികം വരുന്ന ഈ അനധികൃത മദ്യശേഖരത്തിന്റെ ഉറവിടം എക്‌സൈസ് സംഘം ഊർജ്ജിതമായി അന്വേഷിച്ചു വരികയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
