പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ സൂക്ഷിച്ചു, ലഹരി വിരുദ്ധ സംഘടന നേതാവ് പത്തനംതിട്ടയിൽ പിടിയിൽ
നാട്ടിൽ ലഹരിക്കെതിരെ പോരാടുന്ന സംഘടനയുടെ സംസ്ഥാന നേതാവ് സ്വന്തം വീട്ടിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 1.590 ഗ്രാം എംഡിഎംഎ പൊലീസ് സംഘം കണ്ടെടുത്തു. ജില്ലാ പൊലീസ

നാട്ടിൽ ലഹരിക്കെതിരെ പോരാടുന്ന സംഘടനയുടെ സംസ്ഥാന നേതാവ് സ്വന്തം വീട്ടിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 1.590 ഗ്രാം എംഡിഎംഎ പൊലീസ് സംഘം കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ എഴുമറ്റൂരിലെ വീട്ടിൽ പൊലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മുറിയിലെ പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയ്ക്കുള്ളിലാണ് ഷർഫിൻ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
പരിശോധനയ്ക്കിടയിൽ ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പുറമെ വലിയ രീതിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന ആളെന്ന വ്യാജേനയായിരുന്നു പ്രതി ലഹരി കച്ചവടവും ഉപയോഗവും നടത്തിയിരുന്നത്.
അറസ്റ്റിലായ ഷർഫിനെ പെരുമ്പെട്ടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നത്. മുൻപും ലഹരിമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾക്കെതിരെ എറണാകുളം പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിലും, സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെയുള്ള രണ്ട് ക്രിമിനൽ കേസുകൾ കോയിപ്രം സ്റ്റേഷനിലും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
