Skip to content
Kerala

മാഫിയ ബന്ധം? ലക്ഷ്മിപ്രിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബയുടെ സുഹൃത്ത്; തെളിവുകളും പുറത്ത് വിട്ടു

നടിമാരായ അൻസിബ ഹസ്സനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി അൻസിബയുടെ സുഹൃത്ത് മിഥിലാജ് രംഗത്ത്. ലക്ഷ്മിപ്രിയ പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ടുകൊണ്ടാണ് മിഥിലാജ് സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. താൻ അൻസിബയ്‌ക്കെതിരെ സാധാരണ രീതിയി

N

News Desk

Published on: 27 Jun 2026, 3:13 pm

മാഫിയ ബന്ധം? ലക്ഷ്മിപ്രിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബയുടെ സുഹൃത്ത്; തെളിവുകളും പുറത്ത് വിട്ടു

നടിമാരായ അൻസിബ ഹസ്സനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി അൻസിബയുടെ സുഹൃത്ത് മിഥിലാജ് രംഗത്ത്. ലക്ഷ്മിപ്രിയ പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ടുകൊണ്ടാണ് മിഥിലാജ് സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

താൻ അൻസിബയ്‌ക്കെതിരെ സാധാരണ രീതിയിലുള്ള നാലുവരി പരാതി മാത്രമാണ് നൽകിയതെന്ന ലക്ഷ്മിപ്രിയയുടെ മുൻ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക രേഖകൾ. ഹിൽപാലസ് പോലീസ് സ്റ്റേഷൻ വുമൺസ് സെല്ലിൽ ലക്ഷ്മിപ്രിയ നൽകിയ വിശദമായ പരാതിയുടെ പകർപ്പാണ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.

സിനിമയിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടോ എന്ന സംശയമാണ് മിഥിലാജ് തന്റെ കുറിപ്പിലൂടെ ഉയർത്തുന്നത്. 2025 നവംബറിൽ റാസൽഖൈമയിൽ നടന്ന ഒരു പരിപാടിയിലേക്ക് ലക്ഷ്മിപ്രിയ ക്ഷണിച്ചിട്ടും അൻസിബ അത് നിരസിച്ചതു മുതലാണോ പ്രശ്നങ്ങളുടെ തുടക്കമെന്ന് അദ്ദേഹം ചോദിക്കുന്നു. ദുബായിൽ പോയപ്പോൾ എടുത്ത ചില ചിത്രങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണ് ലക്ഷ്മിപ്രിയ നിയമനടപടികളിലേക്ക് നീങ്ങിയതെന്നും മിഥിലാജ് ആരോപിക്കുന്നുണ്ട്.

മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ മണി ലോണ്ടറിങ് (കള്ളപ്പണം വെളുപ്പിക്കൽ) ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നുണ്ടെന്നും, ഇതറിഞ്ഞതു മുതലാണ് നടിമാർ തമ്മിലുള്ള അകലം വർദ്ധിച്ചതെന്നും കുറിപ്പിൽ പറയുന്നു. ഇത്രയേറെ അനുഭവിച്ചിട്ടും സത്യങ്ങൾ മറച്ചുവെച്ച് അൻസിബ ആരെയാണ് സംരക്ഷിക്കുന്നതെന്നും, നടിയുടെ മൗനം ആപത്താണെന്നും സുഹൃത്ത് മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്ന സൂചനയോടെയാണ് മിഥിലാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, പുറത്തുവന്ന പരാതിയുടെ പകർപ്പ് പ്രകാരം, ദുബായിൽ വെച്ച് താൻ മോശം സാഹചര്യത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ അൻസിബയുടെ കൈവശമുണ്ടെന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞതായി ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നുണ്ട്. ഈ മെസ്സേജ് കണ്ട് ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നും, കുടുംബജീവിതം തകരാൻ കാരണമായ മെസ്സേജിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ അൻസിബയെ വിളിപ്പിച്ചു ചോദ്യം ചെയ്യണമെന്നുമാണ് ലക്ഷ്മിപ്രിയ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Stories