അണ്ണാ ഹസാരെയുടെ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തത്, ഓർമ്മക്കുറിപ്പിൽ സോണിയ ഗാന്ധി
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ഓര്‍മക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

2012ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ഓര്‍മക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ഡല്‍ഹിയില്‍ നടന്ന വലിയ പ്രതിഷേധങ്ങള്‍ യുപിഎ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യം സാധ്യമായതോടെ, പിന്നീട് അണ്ണാ ഹസാരെയെക്കുറിച്ചോ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ചോ യാതൊരുവിധ ചര്‍ച്ചകളും ഇല്ലാതെയായെന്നും സോണിയ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അഴിമതി തടയാനായി 2014ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ നിയമം പിന്നീട് ബിജെപി ഭരണത്തിന് കീഴില്‍ അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ വിമര്‍ശിച്ചു.
രണ്ടാം യുപിഎ കാലഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെതിരെ വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ അദ്ദേഹം അതിനെ ഏറെ അന്തസ്സോടെയാണ് നേരിട്ടതെന്നും സോണിയ ഗാന്ധി പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ എന്തുകൊണ്ട് പ്രധാനമന്ത്രി പദം ഏറ്റെടുത്തില്ല എന്നതിനെക്കുറിച്ചും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഖ്യകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പദവി ഏറ്റെടുക്കാമെന്ന് ഒരുഘട്ടത്തില്‍ സമ്മതിച്ചെങ്കിലും, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ കുടുംബത്തിലുണ്ടാക്കിയ ആഘാതവും അമ്മയുടെ ജീവന് കൂടുതല്‍ ഭീഷണിയുണ്ടാകുമെന്ന മക്കളുടെ (രാഹുല്‍, പ്രിയങ്ക) ആശങ്കയും കാരണം പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 39 minutes ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 1 hour ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 1 day ago
