കാരണവര്‍ വധക്കേസ്, വിവാദങ്ങള്‍ക്കൊടുവില്‍ ഷെറിന് ഉടന്‍ മോചിതയാകും, ഗവര്‍ണറുടെ അംഗീകാരം
തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ഉടന്‍ ജയില്‍ മോചിതയാകും. 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയ ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഷെറിന് ഉള്‍പ്പെടെ 11 തടവുകാരുടെ പട്ടികയാണ് സര്‍ക്കാര്‍ മോ

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ഉടന്‍ ജയില്‍ മോചിതയാകും. 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയ ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഷെറിന് ഉള്‍പ്പെടെ 11 തടവുകാരുടെ പട്ടികയാണ് സര്‍ക്കാര്‍ മോചനത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്.
നേരത്തെ ഷെറിനെ മോചിപ്പിക്കാനുള്ള നീക്കം വലിയ വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഷെറിന്റെ മോചനത്തിന് പിന്നില്‍ ബാഹ്യസമ്മര്ദ്ദങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നതും, ജയില്‍വാസത്തിനിടെ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത പുതിയ കേസില്‍ പ്രതിയായതും ഇതിന് കാരണമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് ഇപ്പോള്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയാണ് ഷെറിന്റെ പേര് ശിക്ഷാ ഇളവിനായി ആദ്യം ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു. ഷെറിന്റെ മോചനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നെങ്കിലും, സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ഷെറിന്റെ ജയില്‍മോചനത്തിനുള്ള തുടര്‍നടപടികള്‍ അധികൃതര്‍ ഉടന്‍ ആരംഭിക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
