Skip to content
Kerala

എ.വിജയരാഘവന്റെ എസ്.ഡി.പി.ഐ ബന്ധം; അന്വേഷണം വേണമെന്ന് സൈബര്‍ സഖാക്കള്‍

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം പ്രസിഡന്റ് ഷാഫിയുമായി സി.പി.എം പൊളിറ്റ് ബ്യൂറോ (പി.ബി) അംഗം എ. വിജയരാഘവന് എന്താണ് ബന്ധമെന്ന ചോദ്യവുമായി സൈബർ സഖാക്കൾ രംഗത്ത്. ഷാഫിയും വിജയരാഘവനും ഒരുമിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മലപ്പുറം ജില്ലയിലെ ബിസിനസ്-വർഗീയ കോക്കസ് ബന്ധങ്ങളെക്കുറിച്ച് പാർട്ടി തല

N

News Desk

Published on: 21 May 2026, 1:12 pm

എ.വിജയരാഘവന്റെ എസ്.ഡി.പി.ഐ ബന്ധം; അന്വേഷണം വേണമെന്ന് സൈബര്‍ സഖാക്കള്‍

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം പ്രസിഡന്റ് ഷാഫിയുമായി സി.പി.എം പൊളിറ്റ് ബ്യൂറോ (പി.ബി) അംഗം എ. വിജയരാഘവന് എന്താണ് ബന്ധമെന്ന ചോദ്യവുമായി സൈബർ സഖാക്കൾ രംഗത്ത്. ഷാഫിയും വിജയരാഘവനും ഒരുമിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മലപ്പുറം ജില്ലയിലെ ബിസിനസ്-വർഗീയ കോക്കസ് ബന്ധങ്ങളെക്കുറിച്ച് പാർട്ടി തലത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സഖാക്കൾ ആവശ്യപ്പെടുന്നത്. മൈക്കിന് മുന്നിൽ എസ്ഡിപിഐക്കെതിരെ സംസാരിക്കുകയും രഹസ്യമായി അവരുമായി  ബന്ധം പുലർത്തുകയും ചെയ്യുന്ന വിജയരാഘവന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്നാണ് ഇവരുടെ വാദം.

ആഷികും ഷാഫിയുമൊക്കെ നേതൃത്വം നൽകുന്ന ബിസിനസ് മേഖലകൾക്ക് വേണ്ടി ഇടത് ഭരണകാലത്ത് വിജയരാഘവൻ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്ന് സംസ്ഥാന നേതൃത്വം പരിശോധിക്കണം. വിജയരാഘവന്റെ പേര് പറഞ്ഞ് എസ്.ഡി.പി.ഐ നിരന്തരം ഇടതിനൊപ്പമുള്ള മുസ്ലിങ്ങളെ ലക്ഷ്യം വെക്കുമ്പോഴും, ഈ സംഘടനകളുമായി അദ്ദേഹം അടുത്ത സൗഹൃദം പുലർത്തുന്നത് മലപ്പുറത്തെ സാധാരണ പാർട്ടിക്കാരെയും അണികളെയും പൊതുസമൂഹത്തിൽ അപമാനിതരാക്കുകയാണ്. മലപ്പുറത്തെ സി.പി.എമ്മിന്റെ രാഷ്ട്രീയ അന്തസ്സിനെ ഇടിച്ച് തകർക്കുന്ന രീതിയിലാണ് വിജയരാഘവന്റെ പ്രവർത്തനങ്ങളെന്നും സഖാക്കൾ കുറ്റപ്പെടുത്തുന്നു.

തിരൂർ കേന്ദ്രീകരിച്ച് മുസ്ലിം ലീഗിന്റെ പ്രവാസി ബിസിനസുകാരുമായി വിജയരാഘവൻ അനാരോഗ്യകരമായ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. റിയൽ എസ്റ്റേറ്റും ബ്രോക്കർ പണിയുമായി വിജയരാഘവൻ മലപ്പുറത്ത് തുടരുന്ന കാലത്തോളം പാർട്ടിക്കവിടെ രക്ഷയുണ്ടാകില്ല. മലയാളം സർവകലാശാല അഴിമതിയിൽ മുസ്ലിം ലീഗ് നേതാക്കൾ വിജയരാഘവന്റെ പിന്നാലെ പോകാത്തത്, അങ്ങനെ പോയാൽ ലീഗ് നേതാക്കൾ കൂടി കുടുങ്ങും എന്ന ഭയം ഉള്ളതുകൊണ്ടാണ്. ബിനാമികളെ വെച്ച് വിജയരാഘവൻ നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും ചെറിയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ‘നടുകുനിയൽ’ രാഷ്ട്രീയത്തെയും കുറിച്ച് അന്വേഷണം വേണം.

യു.ഡി.എഫ് തരംഗത്തിൽ 16 മണ്ഡലങ്ങളിലും പാർട്ടി പരാജയപ്പെട്ടിട്ടും മറ്റ് ജില്ലകളെപ്പോലെ മലപ്പുറത്ത് വിജയരാഘവനെതിരെ വിമർശനം ഉയരാത്തതിന്റെ കാരണം സംസ്ഥാന നേതൃത്വം പരിശോധിക്കണം. ഫോട്ടോകളിലും വീഡിയോകളിലും മുസ്ലിം ലീഗ്-വിജയരാഘവൻ ബന്ധം വ്യക്തമാണെങ്കിലും മറ്റ് നേതാക്കളെ സൂത്രത്തിൽ ഉൾപ്പെടുത്തി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സാധാരണ പാർട്ടിക്കാരോട് മര്യാദയില്ലാതെ പെരുമാറുകയും പണക്കാർക്ക് മുന്നിൽ കുമ്പിട്ടു നിൽക്കുകയും ചെയ്യുന്ന വിജയരാഘവൻ പി.ബി അംഗമായി തുടരുന്നത് പാർട്ടിക്ക വലിയ നാണക്കേടാണെന്നും സഖാക്കൾ ആരോപിക്കുന്നു.

Related Stories