അക്ഷയ സെന്ററുകള്‍ ബിസിനസ് കേന്ദ്രങ്ങളല്ല, സര്‍വ്വീസ ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ ബിസിനസ് സ്ഥാപനങ്ങളായി കാണാനാവില്ലെന്നും അവ സേവന കേന്ദ്രങ്ങൾ മാത്രമാണെന്നും കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. അവശ്യ സേവനങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്

കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ ബിസിനസ് സ്ഥാപനങ്ങളായി കാണാനാവില്ലെന്നും അവ സേവന കേന്ദ്രങ്ങൾ മാത്രമാണെന്നും കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. അവശ്യ സേവനങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിച്ചതിനെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എൻ്റർപ്രണേഴ്സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹരജി കോടതി തള്ളി. പ്രവർത്തനങ്ങളുടെ വ്യാപ്തിയും ചെലവും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ കോടതിയെ സമീപിച്ചിരുന്നത്.
വിവിധ അക്ഷയ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ സേവന നിരക്കുകൾ ഏകീകരിച്ച് ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് നിലവിൽ പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഈ പുതുക്കിയ നിരക്കുകൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കി സാധാരണക്കാരെ ചൂഷണം ചെയ്യുന്നതായി നേരത്തേതന്നെ പരാതികൾ ഉണ്ടായിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങൾ, പരീക്ഷാ അപേക്ഷകൾ, കോഴ്സുകൾക്കുള്ള അപേക്ഷകൾ തുടങ്ങിയവയ്ക്ക് തോന്നിയതുപോലെയാണ് പല കേന്ദ്രങ്ങളും പണം ഈടാക്കിയിരുന്നത്. തിരക്കിനിടയിൽ പലരും ഇത് ചോദ്യം ചെയ്യാൻ മടിച്ചിരുന്നു. സർക്കാരിൻ്റെ ഫീസ് ഘടനയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവില്ലാത്തത് ചൂഷണം വർധിക്കാൻ കാരണമായി.
അധിക ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും പരാതികൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന്, സേവനങ്ങൾക്ക് ഈടാക്കാവുന്ന തുക എത്രയെന്ന് സർക്കാർ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ സർവീസ് ചാർജുകൾ പൊതുജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തവർക്ക് പിഴ ചുമത്തും.
അക്ഷയ കേന്ദ്രങ്ങൾക്കെതിരായ പരാതികൾ ഡയറക്ടർ, അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം -695001 എന്ന വിലാസത്തിലോ അതത് ജില്ലാ ഭരണകൂടത്തിനോ നൽകാവുന്നതാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
