Skip to content
Kerala

മദനിക്ക് ശേഷം സി പി എമ്മിന് എം കെ ഫൈസി, അറസ്റ്റിൽ നേട്ടം അവകാശപ്പെട്ട് ‘ദേശാഭിമാനി’

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടി മുൻ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടി സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന് വേഗത്തിൽ ജാമ്യം ലഭിച്ചത് നിലവിലെ യുഡിഎഫ് സർക

N

News Desk

Published on: 11 Aug 2026, 2:42 pm

മദനിക്ക് ശേഷം സി പി എമ്മിന് എം കെ ഫൈസി, അറസ്റ്റിൽ നേട്ടം അവകാശപ്പെട്ട് ‘ദേശാഭിമാനി’

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടി മുൻ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടി സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന് വേഗത്തിൽ ജാമ്യം ലഭിച്ചത് നിലവിലെ യുഡിഎഫ് സർക്കാരിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്ന വാർത്തയിലാണ് ഇഡിയുടെ നടപടിയെ എൽഡിഎഫിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻകാലങ്ങളിൽ വർഗീയ-വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവരെ കർശന വകുപ്പുകൾ ചുമത്തി എൽഡിഎഫ് സർക്കാർ ജയിലിലടച്ചിരുന്നു എന്ന അവകാശവാദത്തിനൊപ്പമാണ് എം.കെ. ഫൈസിയുടെ അറസ്റ്റും ദേശാഭിമാനി വാർത്തയിൽ പരാമർശിക്കുന്നത്. എന്നാൽ, പിഎംഎൽഎ കേസിൽ ഫൈസിയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ്. സംസ്ഥാന പൊലീസിന് യാതൊരു പങ്കുമില്ലാത്ത ഈ കേന്ദ്ര ഏജൻസി നടപടിയെയാണ് എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമായി പത്രം തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്.

ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്നും പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും വിദ്വേഷ പരാമർശം നടത്തിയതിനാണ് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും, വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ നിലവിലെ സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ദേശാഭിമാനി ആരോപിക്കുന്നു.

ടി.ജി. മോഹൻദാസിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ, മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല, ബിജെപി നേതാവ് കെ. സുരേന്ദ്രൻ, വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജ്, പ്രതീഷ് വിശ്വനാഥ്, രാഹുൽ ഈശ്വർ തുടങ്ങിയവർക്കെതിരെ സ്വീകരിച്ച നടപടികളും വാർത്തയിൽ നിരത്തുന്നുണ്ട്. വലതുപക്ഷ നേതാക്കൾക്കെതിരെ എടുത്ത ഈ കേസുകളുടെ പട്ടികയ്‌ക്കൊപ്പമാണ് കേന്ദ്ര ഏജൻസി നടത്തിയ അറസ്റ്റും പത്രം ഭരണനേട്ടമായി കൂട്ടിച്ചേർത്തിരിക്കുന്നത്.

Related Stories