ബാങ്ക് നിയമനം : കാട്ടകാമ്പാലിന് പിറകേ കുന്നംകുളത്തും കോണ്‍ഗ്രസ് നേതൃത്വം കുരിശില്‍
കാട്ടകാമ്പാലിലെ സഹകരണ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദങ്ങൾക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ ജില്ലാ ചെയർമാനുമായ ജോസഫ് ചാലിശ്ശേരിയും നിയമന ആരോപണത്തിൽ. ചാലിശ്ശേരി പ്രസിഡന്‍റായ കാർഷിക വികസന ബാങ്കിലെ നാല് നിയമനങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ നാല് തസ്തികകളിലും കോൺഗ്ര

കാട്ടകാമ്പാലിലെ സഹകരണ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദങ്ങൾക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ ജില്ലാ ചെയർമാനുമായ ജോസഫ് ചാലിശ്ശേരിയും നിയമന ആരോപണത്തിൽ. ചാലിശ്ശേരി പ്രസിഡന്‍റായ കാർഷിക വികസന ബാങ്കിലെ നാല് നിയമനങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഈ നാല് തസ്തികകളിലും കോൺഗ്രസ് പ്രവർത്തകരെ അവഗണിച്ച് ബിജെപി അനുഭാവികൾക്കും കോൺഗ്രസ് വിരുദ്ധർക്കും നിയമനം നൽകിയെന്നാണ് പ്രധാന ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെ, കടവല്ലൂർ കൊരട്ടിക്കരയിലെ ജോസഫ്ചാ ലിശ്ശേരിയുടെ വീടിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ബാങ്ക് നിയമനത്തിൽ സാമ്പത്തിക തിരിമറി നടന്നതായും ഇത് അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.

ജോലി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കാട്ടകാമ്പാല്‍ കോണ്‍ഗ്രസില്‍ കലാപം
എ ഗ്രൂപ്പ് നേതാവായ വർഗീസ് ചൊവ്വന്നൂരാണ് ചാലിശ്ശേരിക്കെതിരെ പരസ്യപ്രതിഷേധത്തിന് തുടക്കമിട്ടത്. ബാങ്കിൽ ജോലി പ്രതീക്ഷിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ എ.എം. നിധീഷും വിഘ്നേശ്വർ പ്രസാദും വർഗീസിനെ പിന്തുണച്ച് രംഗത്തുണ്ട്. ഈ നിയമനങ്ങൾ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ പരസ്യകലാപത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന.
നേരത്തെ, കാട്ടകാമ്പാലിലെ ബാങ്കുകളിലെ ബന്ധുനിയമന വിവാദത്തിൽ ഐ ഗ്രൂപ്പ് നേതാവ് കെ. ജയശങ്കറും എ ഗ്രൂപ്പ് നേതാവ് എം.എസ്. മണികണ്ഠനുമാണ് ആരോപണവിധേയരായത്. ഐ ഗ്രൂപ്പുകാരനായ ജോസഫ് ചാലിശ്ശേരിക്കെതിരെ എ ഗ്രൂപ്പുകാരനായ വർഗീസ് ചൊവ്വന്നൂരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾ പാർട്ടിയിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി, എ ഗ്രൂപ്പിലെ എം.എസ്. മണികണ്ഠനും ഭാര്യയും മകനും കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന വിഷയം ചർച്ചയാക്കി തിരിച്ചടിക്കാനുള്ള നീക്കങ്ങൾ ഐ ഗ്രൂപ്പിലും സജീവമാണ്. എന്നാൽ, ചാലിശ്ശേരിക്കെതിരായ നീക്കത്തിന് എ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മതി തിരിച്ചടി എന്ന നിലപാടിലാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം.
കുന്നംകുളത്തെ കോൺഗ്രസ് ഘടകം ഗുരുതരമായ സംഘടനാ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തുടർക്കഥയാവുന്ന തർക്കങ്ങളിലും പൊട്ടിത്തെറികളിലും ഇടപെടാൻ കുന്നംകുളം, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് നേതൃത്വങ്ങൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞയാഴ്ച ജോസഫ് ചാലിശ്ശേരിയുടെ വാർഡിൽ ചേരിതിരിഞ്ഞ് വാർഡ് യോഗം വിളിച്ച് രണ്ട് പ്രസിഡണ്ടുമാരെ തിരഞ്ഞെടുത്ത സംഭവം ഇതിന് ഉദാഹരണമാണ്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് നേരിട്ടെത്തി യോഗം വിളിക്കാനിരിക്കെയാണ് ചാലിശ്ശേരിക്കെതിരെ പുതിയ നിയമനവിവാദം ഉയർന്നുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി വിവിധ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ജോസഫ് ചാലിശ്ശേരിക്കെതിരെ എ ഗ്രൂപ്പിനുള്ളിൽ നിലനിന്നിരുന്ന ശക്തമായ വികാരമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമെന്നും വിലയിരുത്തപ്പെടുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
