Skip to content
Kerala

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ പിഴ

2017-ൽ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് 50,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി പൾസർ സുനി (സുനിൽ), രണ്ടാം പ്രതി മാർട്ടിൻ

N

News Desk

Published on: 12 Dec 2025, 5:02 pm

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ പിഴ

2017-ൽ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് 50,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി പൾസർ സുനി (സുനിൽ), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി സലിം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഈ ആറുപേരും. വിചാരണക്കാലയളവിൽ ഇവർ അനുഭവിച്ച തടവ് ശിക്ഷയിൽ ഇളവ് ചെയ്യുമെന്നും കോടതി അറിയിച്ചു.

ഇതൊരു ‘സെൻസേഷനൽ’ കേസായി പരിഗണിച്ച കോടതി, പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് ശിക്ഷ വിധിച്ചതെന്ന് വ്യക്തമാക്കി. ബലാത്സംഗത്തിന് നൽകാവുന്ന പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് പ്രായമായ അമ്മയുണ്ടെന്നും കുടുംബത്തിൻ്റെ ഏക ആശ്രയമാണെന്നും ചൂണ്ടിക്കാട്ടി പ്രതികളായ പൾസർ സുനിയും മാർട്ടിൻ ആന്റണിയും പ്രദീപും ശിക്ഷയിൽ ഇളവ് അഭ്യർത്ഥിച്ച് കോടതിയിൽ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിലാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചത്.

അതേസമയം, കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ദിലീപ് ക്വട്ടേഷൻ നൽകിയെന്നായിരുന്നു പോലീസ് കേസ്.

Related Stories