Skip to content
Kerala

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് സാരമായ പരിക്ക്

സംവിധായകൻ ജിതേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മലയാള ചലച്ചിത്രനടൻ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരിൽ വെച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കത്തികൊണ്ട് നടന്റെ മു

N

News Desk

Published on: 10 Sept 2026, 11:06 pm

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് സാരമായ പരിക്ക്

സംവിധായകൻ ജിതേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മലയാള ചലച്ചിത്രനടൻ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരിൽ വെച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കത്തികൊണ്ട് നടന്റെ മുഖത്ത് പരിക്കേൽക്കുകയായിരുന്നു.

മുഖത്ത് സാരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻതന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നൽകിവരികയാണ്.

സംഭവത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു. പ്രമുഖ മലയാള നടന് ഷൂട്ടിങ് സെറ്റിൽ വെച്ച് പരിക്കേറ്റ വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും ആശങ്ക പരത്തിയിട്ടുണ്ട്.

Related Stories