സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി മുഹമ്മദ് റോഷൻ പിടിയിലായി. മലപ്പുറം അങ്ങാടിപ്പുറത്ത് വെച്ചാണ് പെരിന്തൽമണ്ണ പൊലീസ് ഇയാളെ പിടികൂടിയത്. മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. വ്യാജ ചിത്രങ്ങൾ കാ

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി മുഹമ്മദ് റോഷൻ പിടിയിലായി. മലപ്പുറം അങ്ങാടിപ്പുറത്ത് വെച്ചാണ് പെരിന്തൽമണ്ണ പൊലീസ് ഇയാളെ പിടികൂടിയത്. മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
വ്യാജ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാൻ പ്രതി ശ്രമിച്ചതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ ഭീഷണിക്ക് ബന്ധു വഴങ്ങാതായതോടെയാണ് ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചത്. പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇയാൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിടിയിലായ മുഹമ്മദ് റോഷൻ നേരത്തെ കാപ്പ (KAAPA) ചുമത്തപ്പെട്ട കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പെരിന്തൽമണ്ണ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്ന് മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
