‘അതുല്യം ഈ അനുഭവം’; ബിഹാറിലെ ‘മരിച്ചവർക്കൊപ്പം’ ചായ കുടിച്ച് രാഹുൽ ഗാന്ധി
ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ‘മരിച്ചുപോയവർ’ എന്ന് രേഖപ്പെടുത്തി പുറത്താക്കിയവർക്കൊപ്പം ചായ കുടിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇതൊരു “അതുല്യമായ അനുഭവം” എന്ന് വിശേഷിപ്പിച്ച രാഹുൽ, തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാസ രൂപേണ നന്ദി പറയുകയും ചെയ്തു. ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക പു

ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ‘മരിച്ചുപോയവർ’ എന്ന് രേഖപ്പെടുത്തി പുറത്താക്കിയവർക്കൊപ്പം ചായ കുടിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇതൊരു “അതുല്യമായ അനുഭവം” എന്ന് വിശേഷിപ്പിച്ച രാഹുൽ, തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാസ രൂപേണ നന്ദി പറയുകയും ചെയ്തു.
ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക പുനഃപരിശോധനയെത്തുടർന്ന് പട്ടികയിൽ നിന്ന് പുറത്തായ ഏഴംഗ സംഘവുമായാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ തൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപൂരിൽ നിന്നുള്ളവരാണ് ഈ സംഘം.
“ജീവിതത്തിൽ രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാൻ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,” കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ‘എക്സി’ൽ കുറിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. പട്ടികയിൽ പേര് തിരികെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച വിവരവും സംഘം രാഹുലിനെ ധരിപ്പിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
