ഭിന്നശേഷിക്കാരായ അൻസീറും നസീമയ്ക്കും വിവാഹമൊരുക്കി, മാതൃകയായി എ.കെ. ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങ്
മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രധാന പരിപാടികളിലൊന്ന് ഭിന്നശേഷിക്കാരായ ഒരു ദമ്പതികളുടെ വിവാഹമായിരുന്നു. “ഒരിക്കൽ നമ്മൾ ഇവിടെനിന്ന് പോകും. പിന്നെ ശേഷിക്കുന്നത്

മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രധാന പരിപാടികളിലൊന്ന് ഭിന്നശേഷിക്കാരായ ഒരു ദമ്പതികളുടെ വിവാഹമായിരുന്നു.
“ഒരിക്കൽ നമ്മൾ ഇവിടെനിന്ന് പോകും. പിന്നെ ശേഷിക്കുന്നത് ഈ സ്നേഹം മാത്രമല്ലേ. ഇതിനെക്കാൾ കൂടുതൽ സന്തോഷമുള്ള വേറെ നിമിഷമില്ല. എന്റെ മക്കളുടെ കല്യാണത്തെക്കാൾ സന്തോഷമുണ്ട്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, ചടങ്ങിന്റെ കാരുണ്യപരമായ ലക്ഷ്യം വ്യക്തമാക്കുന്നു.
കോഴിക്കോട് കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിലെ പുതിയ വീട്ടിൽ നടന്ന ചടങ്ങുകൾ, ആഡംബരത്തിനപ്പുറം ചുറ്റുമുള്ളവർക്ക് തണലും തണുപ്പുമേകുന്ന ചിന്തയോടെയാണ് സംഘടിപ്പിച്ചത്. അൻസീറും നസീമയും വിവാഹ വേഷത്തിൽ സന്തോഷം പങ്കിട്ടപ്പോൾ, പിതാവിന്റെ സ്ഥാനത്തുനിന്ന് എ.കെ. ഫൈസൽ വിവാഹത്തിന് നേതൃത്വം നൽകി. പാണക്കാട് മുനവ്വറലി തങ്ങളാണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്.
മോട്ടിവേഷണൽ സ്പീക്കറായ നസീമ കണ്ണൂർ സ്വദേശിയാണ്, ദുബായിൽ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന അൻസീർ, തങ്ങളുടെ സന്തോഷം പൂർണ്ണമായെന്ന് ഈ വേളയിൽ പ്രകടിപ്പിച്ചു.
കൂടാതെ, റോഷി സ്പെഷ്യൽ സ്കൂളിന്റെ ഭാഗമായ 10 പേരുടെ കുടുംബത്തെ എ.കെ. ഫൈസൽ ഏറ്റെടുത്തു. ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇനി മുതൽ അദ്ദേഹം നൽകും. വർഷങ്ങളായി ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് (റോഷി സ്കൂളിന്റെ രക്ഷാകർതൃ ട്രസ്റ്റ്) അദ്ദേഹം നൽകിവരുന്ന 10 ലക്ഷം രൂപയുടെ വാർഷിക ചെക്ക് ചടങ്ങിൽ വെച്ച് ട്രസ്റ്റ് ചെയർമാൻ എ.കെ. നിഷാദിന് കൈമാറുകയും ചെയ്തു.
അതിജീവനത്തിനായി ഓട്ടോറിക്ഷയുടെ മേൽക്കൂരയിൽ താമസിച്ചിരുന്ന വി. അനിൽകുമാർ-രമ്യ ദമ്പതികൾക്ക് വീടുവെച്ച് നൽകാനുള്ള സഹായവും ഫൈസൽ പ്രഖ്യാപിച്ചു. സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുന്നതിനുള്ള രേഖകളാണ് ചടങ്ങിൽ കൈമാറിയത്. വീടുപണി പൂർത്തിയാകും വരെ അവർക്ക് താമസിക്കാൻ മുണ്ടിക്കൽത്താഴത്ത് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തുനൽകുകയും ചെയ്തു.
മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ്, പാണക്കാട് ബഷീറലി തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മൈജി ചെയർമാൻ എ.കെ. ഷാജി, ജിടെക് ഉടമ മെഹറൂഫ് മണലൊടി, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സിഇഒ അക്ബർ അലി ഖാൻ, സെക്രട്ടറി എം.കെ. സിറാജ്, ട്രഷറർ ടി.പി. അബ്ദുള്ള, എ.കെ. ഹസ്സൻകുട്ടി, അംബികാ രമേഷ് (ആർജി ഗ്രൂപ്പ്) എന്നിവരടക്കം നിരവധി പ്രമുഖരും ഈ മനുഷ്യസ്നേഹപരമായ ചടങ്ങിൽ പങ്കെടുത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
