500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു
അഴിമതി ഇല്ലാതാക്കാനും സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താനും ദാരിദ്ര്യം തുടച്ചുനീക്കാനും വലിയ മൂല്യമുള്ള നോട്ടുകൾ ഒഴിവാക്കുന്നത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം

രാജ്യത്ത് 500, 2000 രൂപാ നോട്ടുകള്‍ പൂർണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. അഴിമതി ഇല്ലാതാക്കാനും സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താനും ദാരിദ്ര്യം തുടച്ചുനീക്കാനും വലിയ മൂല്യമുള്ള നോട്ടുകൾ ഒഴിവാക്കുന്നത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനുപകരം 100, 200 രൂപയുടെ നോട്ടുകൾ മാത്രമായി ഇടപാടുകൾ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഡിജിറ്റല്‍ കറന്‍സി, സാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നതായി വ്യക്തമാക്കിയ നായിഡു, ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും ഇനിയും ആവശ്യമുന്നയിക്കുന്നത് തുടരുമെന്നും പറഞ്ഞു. 2016 നവംബർ 8-ന് രാജ്യത്ത് നടന്ന ചരിത്രപരമായ നോട്ട് നിരോധനത്തിന് പത്താണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഈ നിർണ്ണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
സാങ്കേതികവിദ്യ കൃത്യമായി നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൻതോതിലുള്ള കറൻസി നോട്ടുകളുടെ പ്രചാരം കുറയ്ക്കുന്നത് അഴിമതി കുറയ്ക്കാൻ സഹായിക്കുമെന്നും, പണാധിപത്യത്തിന് പകരം പൊതുജനസേവനത്തിന് പ്രാധാന്യം നൽകുന്ന തെരഞ്ഞെടുപ്പ് സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് പണത്തിന്റെ വിതരണം നിയന്ത്രിച്ച് എൻ.ഡി.എ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് നായിഡു കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കുന്നത് ജനപ്രതിനിധികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുമെന്നും, ഭാവിയിൽ സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കാൻ ഇത്തരം പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 4 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 5 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
