Skip to content
Technology

5ജി അല്ല, ഇനി 5.5ജി; സൂപ്പർഫാസ്റ്റ് ഇന്റർനെറ്റുമായി ജിയോ, സെക്കൻഡിൽ 10 ജിബി സ്പീഡ്!

ന്ത്യയിലെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയൻസ് ജിയോ, തങ്ങളുടെ നെറ്റ്‌വര്‍ക്കിൽ പുത്തൻ അപ്ഡേറ്റുമായി രംഗത്ത്. 5ജി സർവീസുകൾ 5.5ജിയിലേക്കാണ് ജിയോ ഉയർത്തിയിരിക്കുന്നത്. നിലവിൽ ലഭ്യമായ 5 ജി നെറ്റ്‌വർക്കിനേക്കാളും വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ നെറ്റ്‌വർക്കിന് സാധിക്കും. സൂപ്പർ ഫാസ്റ്റ് ഇന്

W

web desk

Published on: 16 Jan 2025, 6:55 am

5ജി അല്ല, ഇനി 5.5ജി; സൂപ്പർഫാസ്റ്റ് ഇന്റർനെറ്റുമായി ജിയോ, സെക്കൻഡിൽ 10 ജിബി സ്പീഡ്!

ന്ത്യയിലെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയൻസ് ജിയോ, തങ്ങളുടെ നെറ്റ്‌വര്‍ക്കിൽ പുത്തൻ അപ്ഡേറ്റുമായി രംഗത്ത്. 5ജി സർവീസുകൾ 5.5ജിയിലേക്കാണ് ജിയോ ഉയർത്തിയിരിക്കുന്നത്. നിലവിൽ ലഭ്യമായ 5 ജി നെറ്റ്‌വർക്കിനേക്കാളും വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ നെറ്റ്‌വർക്കിന് സാധിക്കും. സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5.5ജി നെറ്റ്‌വര്‍ക്കിൽ 10 ജിബി പെർ സെക്കൻഡ് പീക്ക് ഡൗൺലിങ്കും 1 ജിബി പെർ സെക്കൻഡ് അപ് ലിങ്കുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

3ജിപിപി റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5ജിയുടെ അപ്‌ഡേറ്റഡ് വേർഷനാണ് 5.5ജി. കൂടുതൽ കവറേജ്, കൂടുതൽ വേഗത്തിലുള്ള അപ്‌ലിങ്ക് – ഡൗൺലിങ്ക് കണക്ടിവിറ്റികൾ എന്നിവയാണ് പുതിയ നെറ്റ്‌വർക്കിൽ ഉള്ളത്. മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗിച്ചാണ് മികച്ച ഇന്റർനെറ്റ് വേഗം ഉറപ്പാക്കുന്നത്. വൺപ്ലസ് ഫോണുകളുടെ പുതിയ മോഡലുകളിലായ വൺപ്ലസ് 13, വൺപ്ലസ് 13ആർ എന്നീ മോഡലുകളിലാണ് 5.5ജി നെറ്റ്‌വർക്ക് ആദ്യം ലഭ്യമാവുക.

Related Stories