Skip to content
Kerala

24 ന്യൂസിൽ പൊട്ടിത്തെറി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

24 ന്യൂസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠൻ നായർ. കൊല്ലത്ത് നടന്ന സി.പി.എം സമ്മേളന റിപ്പോർട്ടിംഗിനിടെ മുതിർന്ന രണ്ട് മാധ്യമപ്രവർത്തകർ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീക

N

News Desk

Published on: 15 Mar 2025, 2:32 pm

24 ന്യൂസിൽ പൊട്ടിത്തെറി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;  കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

24 ന്യൂസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്  ചീഫ് എഡിറ്റര്‍  ശ്രീകണ്ഠൻ നായർ. കൊല്ലത്ത് നടന്ന സി.പി.എം സമ്മേളന റിപ്പോർട്ടിംഗിനിടെ മുതിർന്ന രണ്ട് മാധ്യമപ്രവർത്തകർ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീകണ്ഠന്‍ നായര്‍ പങ്കുവെച്ച് വോയിസ് പുറത്ത്.

സി.പി.എം സമ്മേളന റിപ്പോർട്ടിങ്ങിനിടെ, 24 ന്യൂസിലെ തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫ് ആർ. ശ്രീജിത്തും കോഴിക്കോട് ചീഫ് ദീപക് ധർമ്മടവും തമ്മിലുള്ള ഈഗോ പ്രശ്നം കാരണം പല വാർത്തകളും മുങ്ങിപ്പോയെന്ന് അദ്ദേഹം ശബ്ദരേഖയിൽ കുറ്റപ്പെടുത്തുന്നു. കൊല്ലം പാർട്ടി പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എ.കെ. ബാലൻ വികാരാധീനനായ സംഭവം ശ്രീജിത്ത് വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്നും അത് മറ്റൊരു ചാനല്‍ ഉപയോഗിച്ചതും ശ്രീകണ്ടഠന്‍ നായരെ രോഷാകുലനാക്കി. ഇരുവരും സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരും മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളവരുമാണ്. എന്നാൽ, ഇവർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം സ്ഥാപനത്തിന് തിരിച്ചടിയായെന്നും ശ്രീകണ്ടഠന്‍ നായര്‍.

ഇരുവരും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇത്തരം സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. മുൻകാലങ്ങളിലെപ്പോലെയുള്ള പരിഗണനകൾ ഇനി ലഭ്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥാപനത്തിൽ   ‘ആഭ്യന്തര അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുന്നുവെന്നാണ്  ചീഫ് എഡിറ്റര്‍ വോയിസ് സന്ദേശത്തില്‍ വ്യക്തമാക്കി

മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ വോയിസ്‌ അയച്ചത് പലരേയും രാജിവെക്കാൻ പ്രേരിപ്പിച്ചതയാണ് വിവരം. പലരും മറ്റു ചാനലുകളിൽ കയറാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

Related Stories