ഡിജിറ്റൽ യുദ്ധത്തിൽ ’24’ന് മീഡിയവൺ പേടി; കാർഡിൽ നിന്ന് പേരുവെട്ടി ശ്രീകണ്ഠൻ നായർ
മലയാളം വാർത്താ ചാനലുകൾ തമ്മിലുള്ള ഡിജിറ്റൽ പോരാട്ടം പുതിയ തലത്തിലേക്ക്. സോഷ്യൽ മീഡിയ വ്യൂവർഷിപ്പിൽ മുൻപന്തിയിലുള്ള മീഡിയവണിനെ ബോധപൂർവം തഴഞ്ഞ് 24 ന്യൂസ് പുറത്തിറക്കിയ പ്രമോഷൻ കാർഡുകൾ മാധ്യമലോകത്ത് ചർച്ചയാകുന്നു. ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ ഉപരി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മീഡിയവണിനെയാണ് ഭയപ്പെടേണ്ടതെന്ന

മലയാളം വാർത്താ ചാനലുകൾ തമ്മിലുള്ള ഡിജിറ്റൽ പോരാട്ടം പുതിയ തലത്തിലേക്ക്. സോഷ്യൽ മീഡിയ വ്യൂവർഷിപ്പിൽ മുൻപന്തിയിലുള്ള മീഡിയവണിനെ ബോധപൂർവം തഴഞ്ഞ് 24 ന്യൂസ് പുറത്തിറക്കിയ പ്രമോഷൻ കാർഡുകൾ മാധ്യമലോകത്ത് ചർച്ചയാകുന്നു. ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ ഉപരി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മീഡിയവണിനെയാണ് ഭയപ്പെടേണ്ടതെന്ന 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായരുടെ കണക്കുകൂട്ടലാണ് ഈ അപ്രഖ്യാപിത വിലക്കിന് പിന്നിലെന്നാണ് സൂചന.
മൂന്നാം സ്ഥാനക്കാരെ എന്തിന് ഒളിപ്പിച്ചു?
സോഷ്യൽ മീഡിയാ കണക്കുകൾ വിശകലനം ചെയ്യുന്ന ‘സോഷ്യൽ ബ്ലേഡ്’ (Social Blade) എന്ന ഏജൻസിയുടെ ഡാറ്റ പ്രകാരമാണ് ചാനലുകൾ തങ്ങളുടെ ഡിജിറ്റൽ റേറ്റിംഗ് അവകാശപ്പെടുന്നത്. പല ആഴ്ചകളിലും ഒന്നാമതോ രണ്ടാമതോ എത്താറുള്ള മീഡിയവൺ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് താഴേക്ക് പോകാറില്ല. ഏഷ്യാനെറ്റും 24-ഉം ആണ് ഈ പട്ടികയിലെ മറ്റ് രണ്ട് പ്രധാനികൾ.
ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെയുള്ള ഒരു മാസത്തെ ഡാറ്റ വെച്ചാണ് 24 ന്യൂസ് തങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്ന പുതിയ കാർഡ് തയ്യാറാക്കിയത്. ഈ കാലയളവിൽ 190.2 മില്യൺ വ്യൂസുമായി മീഡിയവൺ ആണ് മൂന്നാം സ്ഥാനത്ത്. എന്നാൽ, ഈ പട്ടികയിൽ നിന്ന് മീഡിയവണിനെ പൂർണ്ണമായും ഒഴിവാക്കിയാണ് 24 തങ്ങളുടെ ഔദ്യോഗിക കാർഡ് പുറത്തിറക്കിയത്.
ആ പേടി മീഡിയ വണ്ണിന്‍റെ ഒന്നാം സ്ഥാനത്തെ
മീഡിയവണിനെ ഒഴിവാക്കിയതിന് പിന്നിൽ വ്യക്തമായ തന്ത്രമുണ്ടെന്ന് ശ്രീകണ്ഠൻ നായർ തന്നെ സഹപ്രവർത്തകരോട് വെളിപ്പെടുത്തിയതായാണ് വിവരം.
-
തിയതിയിലെ കളി: ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ 24-ന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ തിയതികൾ മാറ്റിയാൽ മീഡിയവൺ ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ എത്തിയേക്കാം.
-
തുടർച്ചയായ ഒഴിവാക്കൽ: ഒരിക്കൽ കാർഡിൽ ഉൾപ്പെടുത്തിയാൽ, അടുത്ത മാസം മീഡിയവൺ ഒന്നാം സ്ഥാനത്ത് എത്തിയാൽ അവരെ ആ സ്ഥാനത്ത് വെച്ച് കാർഡ് പുറത്തിറക്കാൻ 24 നിർബന്ധിതരാകും. ഇപ്പോൾ തന്നെ ഒഴിവാക്കിയാൽ ഭാവിയിലും അവരെ പട്ടികയിൽ നിന്ന് മാറ്റി നിർത്താമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്.
ഏഷ്യാനെറ്റിനെയും പേടി, പക്ഷെ ബിജെപിയെ ഭയം?
മീഡിയവണിനെ ഒഴിവാക്കുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റിനെയും ഒഴിവാക്കിക്കൂടേ എന്ന് സഹപ്രവർത്തകർ നിർദേശിച്ചുവെങ്കിലും ശ്രീകണ്ഠൻ നായർ അത് തള്ളുകയായിരുന്നുവത്രേ. ഏഷ്യാനെറ്റ് ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനെയോ ബിജെപി നേതാക്കളെയോ പ്രകോപിപ്പിക്കുന്നത് ഗുണകരമാവില്ലെന്ന് പറഞ്ഞാണ് ഏഷ്യാനെറ്റിനെ പട്ടികയിൽ നിലനിർത്തിയത്. ഏഷ്യാനെറ്റിനെ ഉൾപ്പെടുത്തുകയും എന്നാൽ തങ്ങൾക്ക് ഭീഷണിയാകുന്ന മീഡിയവണിനെ മറച്ചുപിടിക്കുകയും ചെയ്യുന്നതിലൂടെ ഇരട്ടത്താപ്പാണ് 24 കാണിക്കുന്നതെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.
ഡിജിറ്റൽ ഇടത്തിൽ തങ്ങളുടെ സ്വാധീനം ജനങ്ങൾ അറിയാതിരിക്കാനുള്ള 24-ന്റെ ഈ തന്ത്രം മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണെന്ന ആക്ഷേപം ശക്തമാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
