പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളിയുടെ ‘പേഴ്സണല്‍ സ്റ്റാഫ്’ ചിത്രം വൈറൽ; ഖജനാവ് ധൂർത്തിനെതിരെ പ്രതിഷേധമിരമ്പുന്നു
സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത്. താരതമ്യേന ജോലിഭാരം കുറഞ്ഞ പുരാവസ്തു വകുപ്പിന് എന്തിനാണ് 23 പേഴ്സണല്‍ സ്

സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത്. താരതമ്യേന ജോലിഭാരം കുറഞ്ഞ പുരാവസ്തു വകുപ്പിന് എന്തിനാണ് 23 പേഴ്സണല്‍ സ്റ്റാഫുകള്‍ എന്നതാണ് മന്ത്രിയുടെ സോഷ്യല്‍ മീഡിയ ചിത്രത്തിന് താഴെ കമന്റായി ഉയരുന്ന പ്രധാന ചോദ്യം. നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ നിയമനങ്ങള്‍ വെറും രാഷ്ട്രീയ പ്രീണനമാണെന്ന് ചിലര്‍ ആരോപിക്കുന്നു.
ഒന്നര ലക്ഷവും രണ്ട് ലക്ഷവും രൂപ ശമ്പളം വാങ്ങുന്നവര്‍ ഈ കൂട്ടത്തിലുണ്ടെന്നും, ഇവര്‍ക്ക് ആജീവനാന്ത പെന്ഷന് നല്‍കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മന്ത്രിമാര്‍ക്ക് പോലും പത്തില്‍ താഴെ മാത്രം പേഴ്സണല്‍ സ്റ്റാഫുള്ളപ്പോള് കേരളത്തില്‍ മാത്രം ഇത്രയധികം നിയമനങ്ങള്‍ നടത്തുന്നത് ഖജനാവ് ധൂര്ത്തടിക്കലാണെന്നാണ് ചിലരുടെ പരാതി.
ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷവും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാമെന്ന് ചിലര്‍ പറയുന്നു. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴും സമാനമായ രീതിയില്‍ സ്വന്തം ആളുകളെ തിരുകിക്കയറ്റാന്‍ വേണ്ടിയാണ് ഈ അനീതിക്കെതിരെ അവര്‍ പ്രതികരിക്കാത്തതെന്ന ആക്ഷേപവും ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.
സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുമ്പോള്‍, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പണം വിതരണം ചെയ്യാനുള്ള മാര്‍ഗമായി ഇത്തരം നിയമനങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപയോഗിക്കുകയാണെന്ന് ചില കമന്റുകള്‍ പറയുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
