Skip to content
Kerala

മലപ്പുറത്ത് ക്രിസ്മസ് സ്റ്റാര്‍ വില്‍ക്കാന്‍ പറ്റുന്നില്ല; അയ്യപ്പര്‍ ധരിക്കുന്ന കറുത്ത മുണ്ട് വില്‍ക്കാന്‍ പറ്റുന്നില്ല, ചര്‍ച്ചയായി സിപിഎം നേതാവിന്റെ അസംബ്ലി പ്രസംഗം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സി.പി.എം നേതാവും മുന്‍ എംഎല്‍എയുമായ എന്‍. കണ്ണന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിയമസഭയില്‍ നടത്തിയ പ്രസംസം വീണ്ടും ചര്‍ച്ചയാകുന്നു. 1999ല്‍ അന്നത്തെ കാളികാവ് എം.എല്‍.എ. ആയിരുന്ന എന്‍. കണ്ണന്‍ നിയമസഭയി

N

News Desk

Published on: 9 Jul 2025, 9:41 am

മലപ്പുറത്ത് ക്രിസ്മസ് സ്റ്റാര്‍ വില്‍ക്കാന്‍ പറ്റുന്നില്ല; അയ്യപ്പര്‍ ധരിക്കുന്ന കറുത്ത മുണ്ട് വില്‍ക്കാന്‍ പറ്റുന്നില്ല, ചര്‍ച്ചയായി സിപിഎം നേതാവിന്റെ അസംബ്ലി പ്രസംഗം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സി.പി.എം നേതാവും മുന്‍ എംഎല്‍എയുമായ എന്‍. കണ്ണന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിയമസഭയില്‍ നടത്തിയ പ്രസംസം വീണ്ടും ചര്‍ച്ചയാകുന്നു. 1999ല്‍ അന്നത്തെ കാളികാവ് എം.എല്‍.എ. ആയിരുന്ന എന്‍. കണ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുന്നത്.

സംഘപരിവാര്‍ പ്രചാരണങ്ങളെ പോലും വെല്ലുന്ന തരത്തില്‍ മലപ്പുറം ജില്ലയെ വര്‍ഗീയമായി ചിത്രീകരിക്കുന്നതാണ് അന്ന് എന്‍. കണ്ണന്‍ അവതരിപ്പിച്ച സബ്മിഷന്‍ എന്നാണ് വ്യാപക വിമര്‍ശനം.

മലപ്പുറത്ത് ക്രിസ്മസ് കാലത്ത് ക്രിസ്ത്യാനികളുടെ നക്ഷത്രവിളക്കുകള്‍ മുസ്ലിംങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വിലക്കുണ്ടെന്നും, ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തര്‍ ധരിക്കുന്ന കറുത്ത തുണികള്‍ വില്‍ക്കരുതെന്ന് മുസ്ലിം കടകള്‍ക്ക് ശാസനയുണ്ടെന്നുമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് എന്‍. കണ്ണന്‍ നിയമസഭയില്‍ ഉന്നയിച്ചത്.

സംഘപരിവാര്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ പരസ്യമായി നടത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സിപിഐഎം ആ ഭൗത്യം നിര്‍വ്വഹിച്ചിരുന്നു എന്നതിന് തെളിവായാണ് വിമര്‍ശകര്‍ ഈ സബ്മിഷനെ ചൂണ്ടികാണിക്കുന്നത്. ഇതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായ പോലീസിലെ സംഘപരിവാര്‍വല്‍ക്കരണം പോലുള്ള ആരോപണങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ സിപിഎം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരാകും.

1996 മുതല്‍ 2001 വരെ വണ്ടൂരില്‍ നിന്നുളള എംഎല്‍എ ആയിരുന്നു എം കണ്ണന്‍. മലപ്പുറം ജില്ല കൗണ്‍സിലര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍, സിപിഐം ജില്ല കമ്മിറ്റി അംഗം എന്ന നിലയിലെല്ലാം കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories