Skip to content
Kerala

ഐഎഫ്എഫ്‌കെയിൽ 19 സിനിമകളെ വിലക്കി കേന്ദ്ര സർക്കാർ; വിമർശനവുമായി അടൂരും എം.എ. ബേബിയും

രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌കെ) 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും സിപിഎം നേതാവ് എം.എ. ബേബിയും. പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്രസർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് സെൻസർ എക്‌സംപ്ഷൻ

N

News Desk

Published on: 16 Dec 2025, 10:20 am

ഐഎഫ്എഫ്‌കെയിൽ 19 സിനിമകളെ വിലക്കി കേന്ദ്ര സർക്കാർ; വിമർശനവുമായി അടൂരും എം.എ. ബേബിയും

രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌കെ) 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും സിപിഎം നേതാവ് എം.എ. ബേബിയും. പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്രസർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് സെൻസർ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ഇവർ ആരോപിച്ചു.

‘ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന്’ എം.എ. ബേബി പ്രതികരിച്ചു.

സാധാരണയായി സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദേശചിത്രങ്ങൾ മേളകളിൽ പ്രദർശിപ്പിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകാറുണ്ട്. എന്നാൽ ഇത്തവണ 19 ചിത്രങ്ങൾക്ക് ഈ അനുമതി ലഭിച്ചില്ല. പലസ്തീൻ പാക്കേജിലെ നാല് ചിത്രങ്ങൾക്കും, ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ‘പലസ്തീൻ 36’നും അനുമതി ലഭിച്ചില്ല.

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവായ അബ്ദുറഹ്‌മാന സിസാക്കോയുടെ ‘റ്റിംബക്റ്റൂ’, ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’, സ്പാനിഷ് ചിത്രമായ ‘ബീഫ്’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. സംവിധായകൻ കമലും കേന്ദ്ര നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Stories