Skip to content
Kerala

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു

കൊച്ചി: ​ഒടുവിൽ ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. തുടർ നടപടികൾ നിർത്തിവെച്ചു. ഇന്നലെ ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടി കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ആരും കോടതിക്ക് അതീതരല്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാ

W

web desk

Published on: 15 Jan 2025, 9:55 am

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു

കൊച്ചി: ​ഒടുവിൽ ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. തുടർ നടപടികൾ നിർത്തിവെച്ചു. ഇന്നലെ ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടി കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ആരും കോടതിക്ക് അതീതരല്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷ​കനെ വിളിപ്പിച്ച കോടതി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. കോടതിയെയും മുതിർന്ന അഭിഭാഷകനെയും ബോബി അപമാനിക്കുകയായിരുന്നുവെന്നാണ് കോടതി വിലയിരുത്തൽ.

നാടകം കളിക്കരുതെന്നും ജാമ്യം റദ്ധാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. ഈ വിഷയം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കോടതി വീണ്ടും പരിഗണിച്ചു. തുടർന്നാണ് കോടതി മാപ്പപേക്ഷ സ്വീകരിക്കുന്നതായി അറിയിച്ചത്. മാപ്പ് നൽകിയെങ്കിലും ഹൈകോടതിയോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബോബി ചെമ്മണ്ണൂർ നടത്തി​യതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യി​രുന്നില്ല. വി​ടു​ത​ൽ ബോ​ണ്ടി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​തി​രു​ന്ന​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ഒ​ട്ടേ​റെ ത​ട​വു​കാ​ർ ജ​യി​ലി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​ണി​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ഭി​ഭാ​ഷ​ക​രെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

Related Stories