Skip to content
Technology

ടിക് ടോക്ക് വിൽക്കാനുള്ള പദ്ധതിയുമായി ചൈന

ബീജിങ്: ടിക് ടോക്ക് വിൽക്കാനുള്ള പദ്ധതിയുമായി ചൈന. സമൂഹമാധ്യമ ആപിന്റെ യു.എസ് വകഭേദത്തെ വിൽക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നത്. ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്

W

web desk

Published on: 15 Jan 2025, 10:28 am

ടിക് ടോക്ക് വിൽക്കാനുള്ള പദ്ധതിയുമായി ചൈന

ബീജിങ്: ടിക് ടോക്ക് വിൽക്കാനുള്ള പദ്ധതിയുമായി ചൈന. സമൂഹമാധ്യമ ആപിന്റെ യു.എസ് വകഭേദത്തെ വിൽക്കാനാണ് ചൈന ഒരുങ്ങുന്നതെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നത്.

ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മസ്കിന്റെ പ്രചാരണത്തിന് ഡോണൾഡ് ട്രംപ് ചുക്കാൻ പിടിച്ചിരുന്നു. നിയുക്ത യു.എസ് പ്രസിഡന്റിന് കീഴിൽ നിർണായക സ്ഥാനം മസ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories