ഒറ്റക്കുതിപ്പിൽ രണ്ട് ചാന്ദ്രവാഹനങ്ങൾ
വർഷം ചന്ദ്രന്റെ ഭ്രമണപഥം പേടകങ്ങളാൽ നിറയും. പല രാജ്യങ്ങളും ഇതിനോടകംതന്നെ നിരവധി ചാന്ദ്രപദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായൊരു ചാന്ദ്രയാത്രക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരൊറ്റ വിക്ഷേപണത്ത

വർഷം ചന്ദ്രന്റെ ഭ്രമണപഥം പേടകങ്ങളാൽ നിറയും. പല രാജ്യങ്ങളും ഇതിനോടകംതന്നെ നിരവധി ചാന്ദ്രപദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായൊരു ചാന്ദ്രയാത്രക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരൊറ്റ വിക്ഷേപണത്തിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ പേടകങ്ങളാണ് ചന്ദ്രനിലേക്ക് കുതിക്കുക. സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരുമ്പോൾ അതിൽ ഘടിപ്പിച്ചിരിക്കുന്നത് നാസയുടെയും ജപ്പാന്റെയും ചാന്ദ്രവാഹനങ്ങളാണ്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പരീക്ഷണം. നാസക്കുവേണ്ടി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ഫെയർ ഫ്ലൈ വികസിപ്പിച്ച ബ്ലൂ ഗോസ്റ്റ്, ജപ്പാനിലെ ഐ സ്പേസിന്റെ ചാന്ദ്രവാഹനമായ ഹകുതോ-ആർ എന്നിവയാണ് ഇന്ന് ചന്ദ്രനിലേക്ക് കുതിക്കുന്നത്. വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് നാസയാണെങ്കിലും റോക്കറ്റും വാഹനങ്ങളുമെല്ലാം സ്വകാര്യ കമ്പനികളുടേതാണെന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്. ബ്ലൂ ഗോസ്റ്റ് മാർച്ചിൽ ചന്ദ്രനിലിറങ്ങും.
Related Stories

ഡയറികൾ നഷ്ടപ്പെടുമോ എന്ന പേടി ഇനി വേണ്ട; ഡിജിറ്റൽ കാലത്തെ ‘ഓൺലൈൻ കുറിപ്പുകൾ’ കൂടുതൽ സുരക്ഷിതം
News Desk · 21 Apr 2026

AI-യുടെ ‘സാരി ട്രെൻഡ്’ ചിത്രത്തിൽ യുവതിയുടെ മറച്ചുവെച്ച മറുക് പ്രത്യക്ഷപ്പെട്ടു; സ്വകാര്യതയെക്കുറിച്ച് ആശങ്ക
News Desk · 16 Sept 2025

ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത ഐഫോൺ 17 ലോഞ്ചിങ്ങിന് ഇനി ഒരു ദിവസം മാത്രം
News Desk · 8 Sept 2025

ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ പ്രഖ്യാപിച്ച് ആപ്പിള്‍
News Desk · 26 Aug 2025
