ഏഷ്യാനെറ്റിനും ഉടമ രാജീവ് ചന്ദ്രശേഖരനുമെതിരെ ആഞ്ഞടിച്ച് റിപ്പോർട്ടർ എം ഡി ആന്റോ അഗസ്റ്റിൻ, വാർത്ത തെളിയിക്കാൻ വെല്ലുവിളി, ഏറ്റെടുക്കാതെ ഏഷ്യാനെറ്റ്
മെസ്സി തട്ടിപ്പിന്റെ ഭാഗമായി നിരവധി പേരിൽ നിന്ന് പണം സമാഹരിച്ചതായി ഇന്ന് ഏഷ്യാനെറ്റ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് കഠിനമായ പദ പ്രയോഗങ്ങളോടെ ഫേസ് ബുക്കിൽ ആന്റോ അഗസ്റ്റിൻ മറുപടി നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റിനും ഉടമ ബിജെ പി നേതാവും എം എൽ എ യുമായ രാജീവ് ചന്ദ്രശേഖരനുമെതിരെ ആഞ്ഞടിച്ച് റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ. മെസ്സി തട്ടിപ്പിന്റെ ഭാഗമായി നിരവധി പേരിൽ നിന്ന് പണം സമാഹരിച്ചതായി ഇന്ന് ഏഷ്യാനെറ്റ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് കഠിനമായ പദ പ്രയോഗങ്ങളോടെ ഫേസ് ബുക്കിൽ ആന്റോ അഗസ്റ്റിൻ മറുപടി നൽകിയിരിക്കുന്നത്.
' ഈ പിതൃശൂന്യ വാർത്തയിലെ ഏതെങ്കിലും ഒരു വാചകം സത്യമാണ് എന്ന് തെളിയിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്. വാർത്ത സത്യമാണ് എന്നല്ല, അതിൽ പറഞ്ഞ ഏതെങ്കിലും ഒരു വാചകം
സത്യമാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ ഞാൻ തയ്യാറാണ്' എന്നാണ് ആന്റോയുടെ വെല്ലുവിളി. എന്നാൽ ഈ വെല്ലുവിളി ഇതുവരെ ഏഷ്യാനെറ്റ് ഏറ്റെടുത്തിട്ടില്ല. ആന്റോയ്ക്ക് മറുപടിയും നൽകിയിട്ടില്ല. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ തട്ടിപ്പുകാരനാണെന്നും ആന്റോ തുറന്നടിച്ചു.
ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്:
കേരളത്തിലെ മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടൽ നേരിടുമ്പോഴും മാന്യതയുടെ പരിധികൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ മറുപടി പറയൂ എന്ന നിലപാട് ഞാൻ സ്വീകരിച്ചിരുന്നു. ഇന്ന് രാവിലെ നൽകിയ വ്യാജ വാർത്തയോടെ ഇനി മുതൽ ഏഷ്യാനെറ്റ് എന്ന മൂന്നാം കിട ചാനൽ അർഹിക്കുന്ന ഭാഷയിൽ വേണം അവർക്കുള്ള മറുപടി എന്ന് തീരുമാനിക്കുന്നു.
അമ്മായിഅപ്പന്റെ സ്വത്ത് പറ്റിക്കുകയും സർക്കാരിന്റെ ഭൂമി തട്ടിക്കുകയും ചെയ്ത
ഒരു ക്രിമിനൽ, ഭാര്യയെ ഉടമസ്ഥയാക്കി
വെച്ച് നീട്ടുന്ന ഉച്ഛിഷ്ടം ഭക്ഷിച്ച് ജീവിക്കുന്ന
സിന്ധു സൂര്യകുമാറും, പി ജി സുരേഷ് കുമാറും,
വിനു വി ജോണും നേതൃത്വം നൽകുന്ന
ഏഷ്യാനെറ്റിലെ കുറുവ സംഘത്തോടാണ്....
വി ഡി സതീശന്റെ തിരുസമക്ഷം ചെന്നു സമസ്താപരാധം പറഞ്ഞു സെറ്റിൽമെന്റ് നടത്താൻ അനുവദിച്ച സമയം എനിക്ക് കഴിഞ്ഞു എന്ന സന്ദേശം ആണോ നിർത്തിയേടത്തു നിന്നും തുടങ്ങിയ ഈ പുതിയ വ്യാജ SIT വാർത്ത..... നാണം, ഉളുപ്പ്, അന്തസ്സ്, കലർപ്പില്ലാത്ത ഒരു പൈതൃകം ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ട് എന്ന് സ്വയം കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്റ്റുഡിയോ ഫ്ലോറിൽ നേരിട്ട് വരാൻ ഞാൻ തയ്യാറാണ്.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വി ആരിൽ നിന്നെങ്കിലും ഒരു രൂപയുടെ പണപ്പിരിവ് നടത്തി എന്നതിന് നിങ്ങളുടെ കയ്യിലുള്ള തെളിവുകൾ, SIT റിപ്പോർട്ട് അങ്ങനെ എന്ത് വേണമെങ്കിലും നിങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ വെക്കാം. ആന്റോ അഗസ്റ്റിനെയും , അയാളുടെ റിപ്പോർട്ടർ ചാനലിനെയും നിങ്ങൾക്ക് ജനസമക്ഷം തുറന്നു കാട്ടാം.
അതല്ലേ മറ്റുള്ളവരെ നിങ്ങൾ പഠിപ്പിക്കുന്ന പത്രധർമത്തിന്റെ അടിസ്ഥാന തത്വം? അതിനു കഴിയില്ലെങ്കിൽ പോയി മറ്റേ ആ പണി ചെയ്യൂ എന്ന് നിങ്ങളോട് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
കാരണം നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയെക്കാൾ അന്ത:സ്സ് ലോകത്തു മറ്റ് എന്ത് തൊഴിൽ ചെയ്യുന്നതിനും ഉണ്ട്. ഞങ്ങൾ നയിക്കുന്നത് അനിതിക്കെതിരെ ഉള്ള പോരാട്ടമാണ് അത് മൂന്നാംകിട വ്യാജ വാർത്തകളെ ഭയന്ന് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.
മെസ്സിയെ കേരളത്തിൽ കൊണ്ട് വരാം എന്ന് പറഞ്ഞു പണം പിരിക്കാൻ മലപ്പുറത്ത് വച്ച് ആന്റോ ആഗസ്റ്റിൻ പ്രമുഖരുടെ വിപുലമായ ഒരു യോഗം സംഘടിപ്പിച്ചു എന്ന് ഏഷ്യാനെറ്റ് പറയുന്നു. അങ്ങനെ ഒരു വാർത്ത നൽകുമ്പോൾ മിനിമം അറിയേണ്ട കാര്യം പ്രസ്തുത പരിപാടി എവിടെ വെച്ച്, എന്നു നടന്നു എന്നോ അതിൽ പങ്കെടുത്ത ആരെയെങ്കിലുമോ ഏഷ്യാനെറ്റിന് കണ്ടെത്താൻ കഴിയുന്നില്ല.
ആന്റോ അഗസ്റ്റിനു നിരവധി നിഗൂഢ വ്യക്തികളിൽ നിന്നും പണം ലഭിച്ചിട്ടുണ്ട് എന്നും ഏഷ്യാനെറ്റ് പറയുന്നു എന്നാൽ ഒരു നിഗൂഢ വ്യക്തികൾക്കും പേരില്ല. നിഷ്കളങ്കരായ പരാതിക്കാരുടെ വിവരങ്ങൾ പുറത്ത് വിടാൻ ധാർമികത അനുവദിക്കുന്നില്ല എന്നത് അംഗീകരിക്കാം ഈ നിഗൂഢ വ്യക്തികളോട് എന്ത് പ്രതിബദ്ധതയാണ് ഏഷ്യാനെറ്റിന് ഉള്ളത്. അവരുടെ പേര് വിവരങ്ങൾ പുറത്തു പറഞ്ഞാൽ അല്ലേ റിപ്പോർട്ടറിനെ കൂടുതൽ എളുപ്പത്തിൽ തകർക്കാൻ കഴിയുക.
ഒരു അന്താരാഷ്ട്ര മത്സരം നടത്താം എന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം പിരിക്കുകയും മത്സരം നടക്കാതിരുന്നപ്പോൾ ഒരാൾക്ക് പോലും പരാതിയോ പരിഭവമോ ഇല്ലാതെ പ്രശ്നം പരിഹരിക്കുകയും ചെയ്ത മറ്റ് ഏതെങ്കിലും സ്ഥാപനം രാജ്യത്ത് ഉണ്ടാകുമോ? നടക്കാത്ത പരിപാടിക്ക് വേണ്ടി ഏറ്റെടുത്ത സ്റ്റേഡിയത്തിൽ 36 കോടിയുടെ നിർമ്മാണ പ്രവർത്തനം നടത്തി പറഞ്ഞ സമയത്ത് മടക്കി നൽകിയ ചരിത്രമുണ്ടോ? - എന്ന ചോദ്യത്തോടെയാമ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിനോട് രാജീവ് ചന്ദ്രശേഖരൻ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ അത് ബി ജെ പിക്കും പരിക്കേൽപിക്കുമെന്നാണ് വിലയിരുത്തൽ
Related Stories

ആക്ഷൻ സോങ്ങ് വിവാദം വീണ്ടും കത്തിക്കുന്നത് ആർക്കുവേണ്ടി? അല്ലപ്ര സ്കൂൾ വിവാദത്തിന് പിന്നിലെ കാണാച്ചരടുകൾ
web desk · 11 minutes ago

ചൈനയില് ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
web desk · 6 hours ago

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 11 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 11 hours ago
