തിരുപ്പറകുൺറം ദീപം വിവാദം: മുഖ്യമന്ത്രി വിജയ് ഉന്നതതല യോഗം വിളിച്ചു; മധുരയിൽ സി.ആർ.പി.എഫ് വിന്യാസം
നവംബർ 28ന് തിരുപ്പറകുൺറം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്

മധുരയിലെ തിരുപ്പറകുൺറം മലയിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ-ഭരണതല നീക്കങ്ങൾ സജീവമായി. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിജയ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി എം. സായ് കുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങ് സുഗമമായി നടത്തുന്നതിനും സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിനുമായി പ്രദേശത്ത് സി.ആർ.പി.എഫ് സംഘത്തെ വിന്യസിച്ചു.
നവംബർ 28ന് തിരുപ്പറകുൺറം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ചടങ്ങിൽ എല്ലാ ഭക്തർക്കും പങ്കെടുക്കാമെന്നും ദീപം തെളിയിക്കുന്നത് സുഗമമായി നടത്താൻ സി.ആർ.പി.എഫിനെ വിന്യസിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതേസമയം, സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. യോഗത്തിലെ ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥരും തയ്യാറായില്ല.
വർഷങ്ങളായി പിന്തുടരുന്ന ആചാരപ്രകാരം ഉച്ചിപ്പിള്ളയാർ മണ്ഡപത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിച്ചിരുന്നത്. എന്നാൽ, മലമുകളിലുള്ള ദീപത്തൂണിലും ദീപം തെളിയിക്കാൻ അനുമതി നൽകണമെന്ന് ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. സമീപത്തെ ദർഗയിൽനിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് വിവാദ കൽത്തൂൺ സ്ഥിതി ചെയ്യുന്നത്. മലമുകളിലെ മുഴുവൻ പ്രദേശത്തിന്റെയും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് ദർഗാ കമ്മിറ്റി അവകാശപ്പെടുന്നത്.
ഹിന്ദുത്വ സംഘടനകളുടെ ആവശ്യം തള്ളിക്കൊണ്ട് ഇത്തവണയും പരമ്പരാഗതമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിലാണ് ദീപം തെളിയിച്ചത്. നിലവിലുള്ള മതപരമായ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടാണ് ക്ഷേത്ര ട്രസ്റ്റി ബോർഡ് സ്വീകരിച്ചത്. ശനിയാഴ്ച ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ പുതിയ നിർദേശം തിരുപ്പറകുൺറം വിവാദത്തിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.
Related Stories

മണ്ഡല പുനർനിർണയ ബിൽ; ഇന്ത്യാസഖ്യത്തിന്റെ നിർണായക യോഗം ഇന്ന്, ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനം
web desk · 31 minutes ago

ശമ്പളം നാല് ലക്ഷത്തിലധികം രൂപ, നിഷയെ ചാനല്‍ തലപ്പത്ത് നിയമിച്ച് ന്യൂസ് മലയാളം 24x7, ലക്ഷ്യം ചാനലിന്റെ ഇടത് സ്വഭാവം മാറ്റല്‍
web desk · 10 hours ago

'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുന്നു'; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
web desk · 13 hours ago

മുംബൈ നായകനായി വീണ്ടും രോഹിത്; ഹാർദികിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു
web desk · 13 hours ago
