Skip to content
Kerala

ശമ്പളം നാല് ലക്ഷത്തിലധികം രൂപ, നിഷയെ ചാനല്‍ തലപ്പത്ത് നിയമിച്ച് ന്യൂസ് മലയാളം 24x7, ലക്ഷ്യം ചാനലിന്‍റെ ഇടത് സ്വഭാവം മാറ്റല്‍

എഡിറ്റോറിയൽ വിഭാഗത്തിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധികൾ പരിഹരിക്കാനും ചാനലിന് പുതിയ ദിശാബോധം നൽകാനും നിഷക്ക് സാധിക്കുമെന്ന് മാനേജുമെന്‍റ് പ്രതീക്ഷിക്കുന്നു.

W

web desk

Published on: 27 Nov 2026, 10:42 pm

ശമ്പളം നാല് ലക്ഷത്തിലധികം രൂപ, നിഷയെ ചാനല്‍ തലപ്പത്ത് നിയമിച്ച് ന്യൂസ് മലയാളം 24x7, ലക്ഷ്യം ചാനലിന്‍റെ ഇടത് സ്വഭാവം മാറ്റല്‍

മനോരമ ന്യൂസിൽ നിന്ന് രാജിവെച്ച നിഷ പുരുഷോത്തമനെ ന്യൂസ് മലയാളം 24x7 ചാനലിന്റെ തലപ്പത്തേക്ക് നിയമിച്ചു. രാഷ്ട്രീയ പദവികൾ സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ചാനൽ തലപ്പത്തേക്കുളള നിഷയുടെ ഈ പുതിയ നിയമനം. ശമ്പളവും ആനുകൂല്യങ്ങളുമായി നാല് ലക്ഷത്തിലധികം രൂപയാണ് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചാനലിന്റെ നിലവിലെ ഇടതുപക്ഷ അനുകൂല പ്രതിച്ഛായ മാറ്റി റീലോഞ്ച് ചെയ്യാൻ നിഷയുടെ വരവ് ഗുണം ചെയ്യുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. എഡിറ്റോറിയൽ വിഭാഗത്തിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധികൾ പരിഹരിക്കാനും ചാനലിന് പുതിയ ദിശാബോധം നൽകാനും അവർക്ക് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദീർഘകാലത്തെ മാധ്യമപ്രവർത്തന പരിചയവും എഡിറ്റോറിയൽ നേതൃത്വപാടവവുമാണ് നിഷയെ ഈ പദവിയിലേക്ക് പരിഗണിക്കാൻ പ്രധാന കാരണമായത്. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുമെന്ന ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിലാണ് അവർ വീണ്ടും സജീവ മാധ്യമപ്രവർത്തനത്തിന്റെ നേതൃനിരയിലേക്ക് എത്തുന്നത്.

പുതിയ നിയമനത്തോടെ മലയാളം വാർത്താ ചാനൽ രംഗത്ത് വലിയ മാറ്റങ്ങൾക്കും റീബ്രാൻഡിംഗ് നീക്കങ്ങൾക്കും വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചാനലിന്റെ റീലോഞ്ചിംഗും എഡിറ്റോറിയൽ പുനഃസംഘടനയും വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും.

Related Stories