മാധ്യമത്തില്‍ മാത്രമല്ല, ചന്ദ്രികയിലും നാല് മാസമായി ശമ്പളമില്ല, സമീര്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍
ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ. സമീർ എം.എൽ.എയുടെ പേര് പരാമർശിച്ചാണ് ഹെഡ് ഓഫീസിന് മുന്നിൽ ബോർഡ് ഉയർത്തിയത്.

കോഴിക്കോട്: മുസ്‌ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിൽ നാലുമാസമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത്. ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ ചന്ദ്രിക ഹെഡ് ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ ബോർഡ് സ്ഥാപിച്ചു. ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ. സമീർ എം.എൽ.എയുടെ പേര് പരാമർശിച്ചാണ് ഹെഡ് ഓഫീസിന് മുന്നിൽ ബോർഡ് ഉയർത്തിയത്.
‘മാസങ്ങളായി ശമ്പളമില്ല, പ്രശ്നങ്ങൾക്കൊന്നും പരിഹാരമില്ല. ഫിനാൻസ് ഡയറക്ടർ ജീവനക്കാർക്ക് നൽകിയ ഉറപ്പ് പാലിക്കുക’ എന്നാണ് ബോർഡിലുള്ളത്. ഹെഡ് ഓഫീസിലെ ജീവനക്കാർക്ക് നാലുമാസമായും കണ്ണൂർ ഓഫീസിൽ അഞ്ചുമാസവുമാണ് ശമ്പളം കുടിശ്ശികയായിട്ടുള്ളത്. പലഘട്ടങ്ങളിലായി ലീഗ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ പരസ്യ പ്രതികരണവുമായി എത്തിയത്.
പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കഴിഞ്ഞ മാസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തോട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചെങ്കിലും ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല. ശമ്പളത്തിന് പുറമെ ജീവനക്കാരുടെ പി.എഫ് അടവിലും വലിയ കുടിശ്ശിക നിലനിൽക്കുകയാണ്. ഈ മാസം കുടിശ്ശിക തീർക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ശമ്പളം നൽകാനായി മുസ്‌ലിം ലീഗ് 20 ലക്ഷം രൂപ നൽകിയിരുന്നെങ്കിലും ആ തുക ശമ്പള വിതരണത്തിന് വിനിയോഗിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. പണം എവിടെ വിനിയോഗിച്ചുവെന്നതിൽ വ്യക്തതയില്ലെന്നും കണക്കുകൾ പുറത്തുവിടണമെന്നും ആവശ്യമുണ്ട്. കൂടാതെ, ചന്ദ്രിക ക്യാമ്പയിനിലൂടെ സമാഹരിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തിലും ജീവനക്കാർ സംശയം പ്രകടിപ്പിച്ചു; ക്യാമ്പയിൻ വഴി ലഭിക്കുന്ന പണം പി.എം.എ. സമീറിന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നും ആരോപണമുയരുന്നുണ്ട്.
Related Stories

'നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസ്സാരവത്കരിക്കുന്നു'; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
web desk · 2 hours ago

മുംബൈ നായകനായി വീണ്ടും രോഹിത്; ഹാർദികിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു
web desk · 2 hours ago

'അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് ലഭിച്ചേക്കില്ല': സുപ്രിം കോടതി
web desk · 9 hours ago

പൊലീസ് സേനയിൽ വനിതാ പങ്കാളിത്തം 30 ശതമാനമാക്കും: മന്ത്രി രമേശ് ചെന്നിത്തല
web desk · 23 hours ago
